തിരുവനന്തപുരം: ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ വിജയക്കൊടി പാറിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അമ്പതിനായിരം ക്രിക്...
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ വിജയലക്ഷ്യം നേടാനിറങ്ങിയ ന്യൂസിലാന്‍ഡിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
ആദ്യ ഓവറിലെ അവസാനത്തെ പന്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ തെറിപ്പിച്ചത്.
രണ്ടാമത്തെ ഓവറില്‍ ബംറയുടെ പന്തില്‍ കോളിന് മണ്‍റോയും പുറത്തായി. പിന്നീട് ക്രെയിന്‍ വില്ല്യംസണിന്റെയും ഗ്ലെന്‍ ഫിലിപ്പിന്റെയും വിക്കറ്റ് നഷ്ടമായി. ആറാമത്തെ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഹെന്‍ട്രി നിക്കോളാസിനെയും ന്യൂസിലാന്‍ഡിന് നഷ്ടമായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടി. മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 11 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 17 റണ്‍സ് മനീഷ് നേടി.
Keywords: India, Newzealand, Cricket
COMMENTS