ഹാദിയ താമസിക്കുന്ന കേരള ഹൗസില്‍ കനത്ത സുരക്ഷ, മാധ്യമങ്ങള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ ഹാദിയയും കുടുംബവും കേരള ഹൗസിലാണ് താമസിക്കുന്നത്. കേരള ഹൗസില്‍ കനത്ത കാവലാണ് ഏല്‍പ്പെടുത്തിയിരിക്കുന്നത്. സന്...


ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ ഹാദിയയും കുടുംബവും കേരള ഹൗസിലാണ് താമസിക്കുന്നത്. കേരള ഹൗസില്‍ കനത്ത കാവലാണ് ഏല്‍പ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല. പുറത്തുനിന്നെത്തുന്നവര്‍ക്ക് കേരള ഹൗസിലെ ക്യാന്റീനില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കുന്നില്ല. മാധ്യമങ്ങള്‍ക്കും കേരള ഹൗസില്‍ വിലക്കുണ്ട്. ഡല്‍ഹി പൊലീസിനാണ് സുരക്ഷാ ചുമതല.

രാത്രി 9.45 നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഹാദിയയും കുടുംബവും എത്തിയത്. കനത്ത സുരക്ഷ ഒരുക്കിയാണ് ഇവരെ കേരള ഹൗസില്‍ എത്തിച്ചത്. ഹാദിയയുടെ പ്രതികരണം തേടി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരള ഹൗസില്‍ കാത്തുനിന്നിരുന്നു. എന്നാല്‍, മറ്റൊരു ഗേറ്റിലൂടെ പൊലീസ് കേരള ഹൗസിനകത്തേക്കു കൊണ്ടുപോയി.

ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് തിങ്കളാഴ്ച മൂന്നു മണിക്കാണ്.

ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന നിലപാടില്‍ ഹാദിയ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി കുടുംബം.

തിങ്കളാഴ്ച ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദം ഉന്നയിക്കാനാണ് വീട്ടുകാരുടെ നീക്കം. ഇതു തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ഹാജരാക്കുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു.

സുപ്രീം കോടതിയില്‍ മൊഴി കൊടുക്കാനായി ഡല്‍ഹിയിലേക്കു പോകാന്‍ ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഷെഫിന്‍ ജഹാനോടൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ഹാദിയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചായിരുന്നു തന്റെ നിലപാട് ഹാദിയ അറിയിച്ചത്.

താന്‍ മു്സ്ലീമാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം. തനിക്കു നീതി വേണം. ഇങ്ങനേയായിരുന്നു മാധ്യമങ്ങളോട് ഹാദിയ പറഞ്ഞത്.

സുപ്രീം കോടതിയില്‍ ഹാദിയ ഈ നിലപാട് ആവര്‍ത്തിക്കുമെന്ന് ഉറപ്പായതോടെയാണ് കുടുംബം മറ്റൊരു നീക്കവുമായി മുന്നോട്ടുപോകുന്നത്.

ഹാദിയയുടെ മനോനില ശരിയല്ലെന്നു മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്ന് സുപ്രീം കോടതിയില്‍ ഹാദിയയുടെ അച്ഛന്റെ അഭിഭാഷകന്‍ വാദിക്കും.

ഷെഹിന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം റദ്ദാക്കി ഹാദിയയെ അച്ഛനമ്മമാരോടൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

ഹാദിയയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

എന്‍ഐഎ സംഘം വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും കുടുംബംഗങ്ങളുടെയും മൊഴിയെടുത്തിരുന്നു. കേസിലെ നിലവിലെ സ്ഥിതി വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.


Keywords: Hadiya case, Supreme court, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5028,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10962,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ഹാദിയ താമസിക്കുന്ന കേരള ഹൗസില്‍ കനത്ത സുരക്ഷ, മാധ്യമങ്ങള്‍ക്കും വിലക്ക്
ഹാദിയ താമസിക്കുന്ന കേരള ഹൗസില്‍ കനത്ത സുരക്ഷ, മാധ്യമങ്ങള്‍ക്കും വിലക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYV5iuq5PnuB6GISoD8fjQbwyolVVq3rBAIBWmOECNlDBI8XVl8X2m0f8v40_zAoAmKTzaODmzDmt53_nLGbUQO8OMm60POKkmE583pUMoBJrpHoAsMaWLr-AKLiV1tLL7JhpDR8rZoxk/s640/hadiya_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYV5iuq5PnuB6GISoD8fjQbwyolVVq3rBAIBWmOECNlDBI8XVl8X2m0f8v40_zAoAmKTzaODmzDmt53_nLGbUQO8OMm60POKkmE583pUMoBJrpHoAsMaWLr-AKLiV1tLL7JhpDR8rZoxk/s72-c/hadiya_vyganews.jpg
www.vyganews.com
https://www.vyganews.com/2017/11/hadiya-case-supreme-court.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/hadiya-case-supreme-court.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy