റാഞ്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ വെട്ടി കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച് റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ കാമുകനായ...
റാഞ്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ വെട്ടി കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച് റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ കാമുകനായ ഡോക്ടര്‍ അറസ്റ്റില്‍.
ജംഷഡ്പൂരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍സ് മാനേജരുമായ ചയനിക കുമാരി (30) ആണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത സ്വദേശി ഡോ. മിര്‍സ റഫീഖ് ഹക്കിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാര്‍ഖണ്ഡിലെ ബിസ്താപൂരിലാണ് സംഭവം. ഹോട്ടലില്‍ മുറിയില്‍ ചയനിക കുമാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ട്രോളി ബാഗിലാക്കി ജംഷഡ്പൂര്‍ ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
റെയില്‍വെ സ്റ്റേഷന് പരിസരത്ത് ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ ബോംബ് സ്ക്വഡാണ് പരിശോധനയില്‍ മൃതദേഹമാണെന്നു കണ്ടെത്തിയത്.
ഡോക്ടറും ചയനികയും അടുപ്പത്തിലായിരുന്നു. ജോലിക്കുപോയ ചയനികയെ കാണാതായിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഫോണ്‍ നമ്പര്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Murder, Doctor, Death, Police, Arrest

COMMENTS