കൊച്ചി: സിപിഐയെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്കു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎം മണി സംസ്ഥാനത്തിന്റെ ചരിത്ര...
കൊച്ചി: സിപിഐയെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്കു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎം മണി സംസ്ഥാനത്തിന്റെ ചരിത്രം പഠിക്കണമെന്ന് കാനം ആവശ്യപ്പെട്ടു. മുന്നണി മര്യാദ എന്താണെന്ന് സിപിഎം പറയട്ടേയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണി മര്യാദ സിപിഐ ലംഘിച്ചെന്നും മണി പറഞ്ഞിരുന്നു.
ചൊവ്വാഴ്ച സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനെയും കാനം വിമര്‍ശിച്ചു. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്ന് കാനം പറഞ്ഞു.
മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് മാധ്യമങ്ങളെ തടഞ്ഞത്.
മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിനെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും വിമര്‍ശിച്ചു. മാധ്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ കയറാന്‍ പാടില്ലെന്ന തീരുമാനമുണ്ടെങ്കില്‍ അതു തെറ്റാണെന്ന് പന്ന്യന്‍ പറഞ്ഞു.
Keywords: Kanam Rajendran, CPI, Kerala, CPM, Pinarayi Vijayan, MM Mani

COMMENTS