തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം പ്രതികൂലമായ കാലാവസ്ഥ നിമിത്തം മാറ്റിവച്ചു. ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം പ്രതികൂലമായ കാലാവസ്ഥ നിമിത്തം മാറ്റിവച്ചു.
നാളെ (ഡിസംബര്‍ 1) ന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് സമാപന വേദി പ്രഖ്യാപിച്ചിരുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു മുഖ്യാതിഥി.
മോശം കാലാവസ്ഥയായതിനാല്‍ രാഹുല്‍ എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സമാപനം മാറ്റിവയ്ക്കുന്നതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
Concluding ceremony of the Padayorukkam protest march lead by Opposition Leader Ramesh Chennithala has been postponed due to adverse weather conditions.
The Concluding ceremony was announced on 1 st December, at Trivandrum Shankhumugham beach. Congress vice-president Rahul Gandhi was the chief guest.
Keywords: Rahul Gandhi, bad weather, Ramesh Chennithala, office , conclusion, Opposition Leader , Trivandrum, Padayorukkam protest march
COMMENTS