തിരുവനന്തപുരം: കായൽ കൈയേറിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഐ പരസ്യമായി ആവശ്യപ്പെട്ടു. ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്...
തിരുവനന്തപുരം: കായൽ കൈയേറിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഐ പരസ്യമായി ആവശ്യപ്പെട്ടു. ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കണമെന്ന് മുതിർന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദൻ രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സി പി ഐ യും പരസ്യ നിലപാടിലേക്കു വന്നിരിക്കുന്നത്.
നാളെ എൻസിപി യോഗം ചേരാനിരിക്കെ, സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രനാണ് ചാണ്ടി രാജിവച്ചൊഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.
കളക്ടറുടെ റിപ്പോർട്ട് പ്രകാരം മന്ത്രിക്ക് തുടരാൻ അർഹതയില്ല. ആരോപണം വന്നപ്പോൾ രാജിവച്ച ഇ.പി ജയരാജന്റെ പാരമ്പര്യം ചാണ്ടി ഓർക്കണം. അതാണ് മുന്നണി മര്യാദയെന്നും പന്ന്യൻ ഓർമിപ്പിച്ചു.
കഴിഞ്ഞ ദിവസം എൽ ഡി എഫ് യോഗത്തിലും ചാണ്ടിയുമായി പന്ന്യൻ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു.
COMMENTS