ബിജെപിക്ക് പുതിയ കുരുക്ക്, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്റെ സ്ഥാപനം വിദേശത്തു നിന്നു കോടികള്‍ സംഭാവന പറ്റി, പണം വാങ്ങിയത് കുഴപ്പക്കാരായ സ്ഥാപനങ്ങളില്‍ നിന്ന്, നാലു കേന്ദ്രമന്ത്രിമാരും പ്രതിക്കൂട്ടില്‍

ശൗര്യ ഡോവല്‍  അഭിനന്ദ് ന്യൂഡല്‍ഹി: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ കണക്കറ്റ് സമ്പാദിച്ചുവെന്ന ആരോപണത്തിനു പിന്നാലെ, പ്രധാനമന്ത...

ശൗര്യ ഡോവല്‍ 

അഭിനന്ദ്

ന്യൂഡല്‍ഹി: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ കണക്കറ്റ് സമ്പാദിച്ചുവെന്ന ആരോപണത്തിനു പിന്നാലെ, പ്രധാനമന്ത്രിയുടെ പ്രിയങ്കരനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ നയിക്കുന്ന ഫൗണ്ടേഷന് വിദേശ സാന്പത്തിക സഹായം ലഭിച്ചെന്ന് ആരോപണം പാര്‍ട്ടിയെ പിടിച്ചുലയ്ക്കുന്നു.

അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കന്പനിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ദി വയര്‍ വെബ്‌സൈറ്റാണ് പുതിയ വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വാര്‍ത്ത ഏറ്റെടുത്തതോടെ ബിജെപി നേതൃത്വം പ്രതിരോധിക്കാന്‍ പാടുപെടുകയാണ്.



ഇന്ത്യയുടെ ശാക്തിക, സാന്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ശൗര്യ ഡോവല്‍ നയിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്‍. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഫൗണ്ടേഷന്റെ പങ്കാളി. ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ. അക്ബര്‍ എന്നിവരുമുണ്ട്.

കന്പനിക്ക് വിദേശ ആയുധ, വിമാന കന്പനികളില്‍നിന്നു സംഭാവന ലഭിക്കുന്നുവെന്നാണ് ദി വയര്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യം ആയുധ ഇടപാട് നടത്തുന്ന കന്പനികളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രതിരോധമന്ത്രി ഭാഗമാകുന്നതു തന്നെ ഗുരുതര പ്രശ്‌നമാണ്.



ഫൗണ്ടേഷന്‍ നടത്തിയ സെമിനാറുകളില്‍ ചിലതു സ്‌പോണ്‍സര്‍ ചെയ്തതിരിക്കുന്നത് വിമാന കന്പനിയായ ബോയിംഗാണ്. ബോയിംഗില്‍നിന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് കമ്പനിയില്‍ നിന്നു ഫൗണ്ടേഷന്‍ സഹായം പറ്റിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ബിജെപിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡിലെ നാലു മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നുമാണ് രാഹുലിന്റെ ആവശ്യം.



ബിജെപി അധികാരത്തിലെത്തിയതില്‍ പിന്നെയാണ് ഇന്ത്യാ ഫൗണ്ടേഷന്‍ ഇത്രയേറെ വളര്‍ന്നതും വിദേശ കമ്പനികളില്‍ നിന്നു കോടികള്‍ സംഭാവന കൈപ്പറ്റാന്‍ തുടങ്ങിയതും. ഇത്തരത്തില്‍ പണം കൊടുക്കുന്ന ഓരോ കമ്പനിക്കും വ്യക്തമായ ഗൂഢലക്ഷ്യമുണ്ടാവുമെന്ന് ഉറപ്പാണ്. ഇക്കാരണത്താല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ വായടപ്പിക്കുക എളുപ്പമായിരിക്കില്ല.

കേന്ദ്ര വ്യോമയാന സഹമന്ത്രി സിന്‍ഹ ഡയറക്ടറായ കമ്പനി ബോയിംഗ് കമ്പനിയില്‍ നിന്നു കോടികള്‍ സംഭാവന പറ്റിയിരിക്കെയാണ്, ബോയിംഗുമായി ബന്ധപ്പെട്ട 70,000 കോടിയുടെ ഇടപാട് സിബി ഐ അന്വേഷിക്കുന്നു എന്നതും ഗൗരവമുള്ള വിഷയമാണ്.

Keywords: Shaurya Doval, Ajit Dowal, India Foundation, Nirmala Seetharaman, Suresh Prabhu, BJP


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,268,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4861,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10624,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1078,
ltr
item
www.vyganews.com: ബിജെപിക്ക് പുതിയ കുരുക്ക്, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്റെ സ്ഥാപനം വിദേശത്തു നിന്നു കോടികള്‍ സംഭാവന പറ്റി, പണം വാങ്ങിയത് കുഴപ്പക്കാരായ സ്ഥാപനങ്ങളില്‍ നിന്ന്, നാലു കേന്ദ്രമന്ത്രിമാരും പ്രതിക്കൂട്ടില്‍
ബിജെപിക്ക് പുതിയ കുരുക്ക്, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്റെ സ്ഥാപനം വിദേശത്തു നിന്നു കോടികള്‍ സംഭാവന പറ്റി, പണം വാങ്ങിയത് കുഴപ്പക്കാരായ സ്ഥാപനങ്ങളില്‍ നിന്ന്, നാലു കേന്ദ്രമന്ത്രിമാരും പ്രതിക്കൂട്ടില്‍
https://4.bp.blogspot.com/-Qo1boJoUvVs/Wf2qSFw5_eI/AAAAAAAAHrI/ymP_eGcyu5gPtZR7aPJ3P4oO0orZf7hVACLcBGAs/s640/shaurya_doval_vyganews1.jpg
https://4.bp.blogspot.com/-Qo1boJoUvVs/Wf2qSFw5_eI/AAAAAAAAHrI/ymP_eGcyu5gPtZR7aPJ3P4oO0orZf7hVACLcBGAs/s72-c/shaurya_doval_vyganews1.jpg
www.vyganews.com
https://www.vyganews.com/2017/11/bjp-in-trouble-over-ajit-doval-son.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/bjp-in-trouble-over-ajit-doval-son.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy