ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനക്കേസുമായി സഹോദരന്റെ ഭാര്യ. യുവരാജ്, സഹോദരന്‍ സരോവര്‍ സിങ്ങ്, അമ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനക്കേസുമായി സഹോദരന്റെ ഭാര്യ. യുവരാജ്, സഹോദരന്‍ സരോവര്‍ സിങ്ങ്, അമ്മ ശബ്‌നം സിങ്ങ് എന്നിവര്‍ക്കെതിരെയാണ് സരോവറിന്റെ ഭാര്യയും ബിഗ് ബോസ് 10 റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ത്ഥിയുമായ അകാന്‍ഷാ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത്.
യുവരാജിനും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അകാന്‍ഷ ഉന്നയിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനമെന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്നും മാനസിക സാമ്പത്തിക പീഡനങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
വീട്ടിലെ നിയന്ത്രണമെല്ലാം അമ്മ ശബ്ദത്തിനായിരുന്നു. മറ്റാര്‍ക്കും തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. സരോവറും അമ്മയും ഒരു കുഞ്ഞിനു വേണ്ടിയും നിര്‍ബന്ധിച്ചതായി അകാന്‍ഷാ പറഞ്ഞു.
അമ്മയുടെയും സഹോദരന്റെയും പീഡനങ്ങള്‍ക്കെല്ലാം അമ്മയും കൂട്ടുനിന്നു. അമ്മയെ അനുസരിക്കാതെ വീട്ടില്‍ നില്‍ക്കാനാവില്ലെന്ന് യുവരാജ് ഭീഷണിപ്പെടുത്തിയെന്നും അകാന്‍ഷാ ആരോപിക്കുന്നു.
കേസ് ഫയല്‍ ചെയ്തതായും ഈ മാസം 21 ന് കേസിന്റെ ആദ്യ വാദം കേള്‍ക്കുമെന്നും അകാന്‍ഷായുടെ അഭിഭാഷക അറിയിച്ചു.
Tags: YuvrajSingh, Cricket, India

COMMENTS