സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്.സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നും പ്രേക്ഷകര്‍ എഴുന്നേറ്റുനില്‍ക്കണമെന്നും 2016 ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതവ റോയ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.
ജനം തീയേറ്ററില്‍ പോകുന്നത് വിനോദത്തിനാണ്. അവിടെ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്ക്കാത്തവര്ക്ക് ദേശസ്നേഹമില്ലെന്ന് എങ്ങനെ പറയും? പൊതുസ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരണമെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജെ. ചന്ദ്രചൂഢ് കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖന്‍വീല്‍കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടേതാണ് ഇപ്പോഴത്തെ ബെഞ്ച്.
തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുകയും ദേശീയ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തതുകൊണ്ട് ജനങ്ങളില്‍ രാജ്യസ്നേഹവും ദേശീയബോധവും ഉണരുമെന്നായിരുന്നു കഴിയുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നിരീക്ഷിച്ചത്.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. അവയെ ഒന്നിപ്പിക്കാന്‍ സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കേണ്ടത് ആവശ്യമാണെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടിഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു.
ഈ സമയം, ജസ്റ്റിസ് ചന്ദ്രചൂഡ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. ദേശീയ ഗാനത്തിന് അപമാനമാകുമെന്ന കാരണം പറഞ്ഞ് നിങ്ങള്‍ നാളെ ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച് തീയേറ്ററുകളില്‍ വരുന്നത് നിരോധിക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
തീയറ്ററില്‍ സദാചാര പൊലീസിങ്ങല്ല വിനോദമാണ് സമൂഹത്തിന് വേണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
വിശദവാദം കേള്‍ക്കുന്നതിനായി കേസ് ജനുവരി ഒമ്പതിലേക്ക് മാറ്റി. ശ്യാം നാരായണന് ചൗക്സെയുടെ പൊതു താത്പര്യ ഹരജിയില്‍ വാദം കേള്‍ക്കവെ, 2016 ഡിസംബര്‍ ഒന്നിന് തീയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
COMMENTS