അവയവ മാറ്റം കഴിഞ്ഞു കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ ശശികലക്ക് അഞ്ചു ദിവസത്തെ പരോള്‍ ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയി...
അവയവ മാറ്റം കഴിഞ്ഞു കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ ശശികലക്ക് അഞ്ചു ദിവസത്തെ പരോള്‍
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് വി കെ ശശികലക്ക് ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണുന്നതിനായി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു.
ഭര്‍ത്താവ് എം നടരാജന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പരോള്‍ അനുവദിച്ചിരിക്കുന്നത്. ശശികലയെ കൂട്ടിക്കൊണ്ടു വരുന്നതിനായി അനന്തരവന്‍ ടിടിവി ദിനകരന്‍ ബാംഗ്ലൂര്‍ ജയിലില്‍ എത്തി.
ശശികല നേരത്തേ കൊടുത്ത പരോള്‍ അപേക്ഷ കോടതി തള്ളിയിരുന്നു. വേണ്ട രേഖകളൊന്നും സമര്‍പ്പിക്കാതിരുന്നതായിരുന്നു കാരണം.
ചെന്നൈയില്‍, ബന്ധുവായ ഇളവരശിയുടെ വീട്ടില്‍ തങ്ങുന്നതിനാണ് അനുമതി. ഇളവരശിയും ജയിലിലാണ്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്.
ജയലളിതയുടെ അടുത്ത അനുയായിയായ ശശികല ദശാബ്ദങ്ങളായി ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വീട്ടിലായിരുന്നു താമസം. ഇപ്പോള്‍
ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയമെന്ന വീട് സര്‍ക്കാര്‍ സ്മാരകമാക്കി മാറ്റിയിരിക്കുകയാണ്.
അനധികൃത സ്വത്തുസമ്പാദന കേസില്‍ സുപ്രീംകോടതി തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ബംഗളൂരുവില്‍ ശശികല ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
ശശികലയും ബന്ധുക്കളായ ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവര്‍ക്കും നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
ഇതേസമയം, ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേറ്റ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അവയവം ദാനം ചെയ്തതെന്നാണ് ആരോപണം. 74 കാരനായ നടരാജന് ബുധനാഴ്ച കരള്‍ളും വൃക്കയും മാറ്റിവച്ചിരുന്നു.
അവയവം ദാനം ചെയ്ത കാര്‍ത്തികിന്റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. അപകടത്തില്‍പ്പെട്ട മകനെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിയില്ല.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ ആദ്യം തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ചാണ് നടരാജന്‍ ചികിത്സയിലിരിക്കുന്ന ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോയതെന്നാണ് ആരോപണം.
കാര്‍ത്തികിനു മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ചെന്നൈയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
യുവാവിന്റെ മസ്തിഷ്‌ക മരണം ചെന്നൈ ആശുപത്രിയില്‍ എത്തിച്ച ശേഷം സ്ഥിരീകരിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
Keywords: Sasikala, Natarajan, Jail, Bail, Parole
COMMENTS