തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ പൊളിക്കാന്‍ സിപിഎമ്മും ബിജെപിയും യോജിച്ചു പ്രവര്‍ത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക...
തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ പൊളിക്കാന്‍ സിപിഎമ്മും ബിജെപിയും യോജിച്ചു പ്രവര്‍ത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രി തന്നെ ഇതിനു നേരിട്ടിറങ്ങിയെന്നും ചെന്നിത്തല ആരോപിച്ചു.
ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ ചിലയിടങ്ങളിലുണ്ടായി. ഹര്‍ത്താല്‍ 12 ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. സമാധാനപരമായിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിച്ച് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് പൊലീസിനെ അനാവശ്യമായി വിന്യസിച്ച് അക്രമത്തിനു വഴിയൊരുക്കി. പൊലീസാണ് പ്രകോപനമുണ്ടാക്കുന്നതിന് മുന്‍പന്തിയില്‍ നിന്നത്. വടക്കന്‍ ജില്ലകളില്‍ സമാധാനപരമായി പ്രകടനം നടത്തിയവരെ ആക്രമിച്ച് പൊലീസ് ഹര്‍ത്താല്‍ പൊളിക്കാന്‍ ശ്രമിച്ചെന്ന് ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റത്തിനെതിരെയുമുള്ള ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തതായി ചെന്നിത്തല അവകാശപ്പെട്ടു. സമാധാനപരവും പൂര്‍ണ്ണവുമായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താല്‍ വിജയപ്പിച്ച ജനങ്ങള്‍ക്ക് ചെന്നിത്തല നന്ദിയും പറഞ്ഞു.
Tags: RameshChennithala, UDF, Kerala, Politics, Hartal

COMMENTS