സീതത്തോട്: യുവാവിനെ കാട്ടില്‍ പുഴുവരിച്ച് അവശനിലയില്‍ കണ്ടെത്തി. പരുമല പുത്തന്‍പറമ്പില്‍ സജി വര്‍ഗീസിനെയാണ് പൊലീസും വനപാലകരും ചേര്‍ന്ന് ര...
സീതത്തോട്: യുവാവിനെ കാട്ടില്‍ പുഴുവരിച്ച് അവശനിലയില്‍ കണ്ടെത്തി. പരുമല പുത്തന്‍പറമ്പില്‍ സജി വര്‍ഗീസിനെയാണ് പൊലീസും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മാസം 24 നാണ് സജിയെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പമ്പ പൊലീസ് തിരച്ചില്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. ജയപ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിപി അരുണ്‍ലാല്‍, വി. അജയന്‍, രഘു, സന്തോഷ് എന്നിവരാണ് യുവാവിനെ അവശനിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്.
വനപാലകര്‍ സജിയെ പുറത്തെത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. വനപാലകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പമ്പാ സിഐ കെഎസ് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. പമ്പ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സജിയുടെ ബന്ധുക്കളും ആശുപത്രിയില്‍ എത്തി. നില മെച്ചപ്പട്ടെങ്കിലും എങ്ങനെ കാട്ടില്‍ അകപ്പെട്ടെന്ന് സജിക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.

COMMENTS