വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തു എന്നു കേള്‍ക്കുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മുഖമാണ് മനസ്സില്‍ തെളിയുക. അത്രയേറെ മജ്ജയും മാംസവും നല...
വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തു എന്നു കേള്‍ക്കുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മുഖമാണ് മനസ്സില്‍ തെളിയുക. അത്രയേറെ മജ്ജയും മാംസവും നല്‍കിയാണ് ചന്തുവിലേക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം. പിന്നീട് പഴശ്ശിരാജയിലൂടെ വീണ്ടും മമ്മൂട്ടി മാജിക് കണ്ടു.
മലയാളത്തിന്റെ നിത്യയൗവനം വീണ്ടുമൊരു ചരിത്രസിനിമയുടെ ഭാഗമാകുന്നു. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ചരിത്ര കഥാപാത്രമായി എത്തുന്നത്. മലബാറിലെ ധീരയോദ്ധാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന് പറഞ്ഞു.
ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടിയുടെ കഥാപാത്രവും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും പുറത്തുവിടുമെന്ന് സംവിധായകന് പറഞ്ഞു.
Tags: Mammootty, MalayalamMovie, Mollywood

COMMENTS