കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വൈ എം സി എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേയ്ക്കുള്ള ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നുപിടച്ചു പീഡിപ്പിക്കാ...
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വൈ എം സി എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേയ്ക്കുള്ള ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നുപിടച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച വെള്ളയില്‍ സ്വദേശി ജംഷാദിനെ കൊയിലാണ്ടിയില്‍ നിന്ന് പൊലീസ് അറസ്റ്റുചെയ്തു.
നടക്കാവ് പൊലീസാണ് ഇയാളെ പിടികൂടിയത്. കുട്ടിയെ കടന്നുപിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
പകല്‍ കോഴിക്കോട് നഗരമദ്ധ്യത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ രണ്ടു ദിവസം മുന്‍പാണ് പ്രചരിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുന്നതും കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുന്നതും ദ്യശ്യങ്ങളില്‍ കാണാം.
സ്ത്രീത്വത്തെ അപമാനിയ്ക്കാന്‍ ശ്രമിച്ചതിന് 354ാം വകുപ്പ് അനുസരിച്ചാണ് കേസ്. സംഭവം നടക്കുന്നതിനടുത്തുള്ള സി സി ടി വിയിലെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
https://www.facebook.com/100009725380580/videos/524914154509426/
COMMENTS