മുംബയ് : നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഘാന അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എറിക് എയ്യ, റിച...
മുംബയ് : നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഘാന അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
എറിക് എയ്യ, റിച്ചാര്‍ഡ് ഡാന്‍സോ എന്നിവരുടെ ഗോളുകളാണ് ഘാനയുടെ വിജയത്തിന് ആധാരമായത്.
നൈജര്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു.
ആദ്യവസാനം പൊരുതിയ നൈജര്‍ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തിയത്. ഇതു തന്നെയാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതിന് തടസ്സമായത്.
ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്റ്റിയിയാണ് ഘാനയ്ക്കു മുന്നിലെത്താന്‍ സഹായകമായത്. രണ്ടാം പകുതിയിലും ഘാനയ്ക്കു പെനാല്‍റ്റി കിട്ടിയെങ്കിലും മുതലാക്കാനായില്ല.
ഡാന്‍സോ കളിയുടെ അവസാന നിമിഷം നേടിയ ഗംഭീര ലോംഗ് റേഞ്ച് ഷോട്ടാണ് ഘാനയുടെ ലീഡ് രണ്ടാക്കാന്‍ സഹായകമായത്.
Keywords: Ghana, Niger, Football, Under 17 Football, Mumbai
COMMENTS