സ്ഥടികവും ആടുതോമയും. മോഹന്‍ലാലിന്റെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്ന്. ആടിന്റെ ചങ്കിലെ ചോരകുടിച്ച് കരുത്തനായ ആടുതോമ മലയാളി ഏറ്റവും ആ...
സ്ഥടികവും ആടുതോമയും. മോഹന്‍ലാലിന്റെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്ന്. ആടിന്റെ ചങ്കിലെ ചോരകുടിച്ച് കരുത്തനായ ആടുതോമ മലയാളി ഏറ്റവും ആഘോഷിച്ച ലാലിന്റെ കഥാപാത്രമാണ്.
ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നു. ആടുതോമയെപ്പോലെ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ലാലിന്റേതെന്ന് ഭദ്രന്റെ ഉറപ്പ്. റോഡ് മൂവി വിഭാഗത്തില്‍പ്പെടുന്ന ആക്ഷന്‍ ത്രില്ലറാണ് ചിത്രം.
ചിത്രം ഒരുങ്ങുന്ന ഒരു സംഭവകഥയെ അടിസ്ഥാനമാക്കിയാണ്. പല ഭാഷകള്‍ സംസാരിക്കുന്നയാളാണ് ലാലിന്റെ കഥാപാത്രം. ധാരാളം യാത്രകള്‍ ചെയ്യുന്നയാള്‍. ഉരുക്കുപോലെ ഉറച്ച ശരീരവും മനസ്സുമുള്ളയാള്‍.
തമിഴ് താരം ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രമ്യാകൃഷ്ണന്‍, സിദ്ധിക്ക് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍, അജോയ് വര്‍മ്മയുടെ ചിത്രം എന്നിവയ്ക്കു ശേഷം ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും. ചിത്രത്തിനു വേണ്ടി നൂറു ദിവസങ്ങളാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.
2005 ല്‍ പുറത്തിറങ്ങിയ ഉടയോനാണ് ഇരുവരും അവസാനമായി ഒരുമിച്ച ചിത്രം. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഉടയോനില്‍ മോഹന്‍ലാല്‍ വേഷമിട്ടത്.
Tags: Mohanlal, Bhadran, Aduthoma, Malayalam, Movie

COMMENTS