ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഒരു വര്‍ഷം കൊണ്ട് അസ്വാഭാവിക വരുമാന വര്‍ധന. ...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഒരു വര്‍ഷം കൊണ്ട് അസ്വാഭാവിക വരുമാന വര്‍ധന.
ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വരുമാന വര്‍ധനവുണ്ടായതായി ഓണ്‍ലൈന്‍ മാധ്യമം ദ് വെയ്ര്‍ റിപ്പോര്‍ട്ട് ചെയ്തു.
50,000 രൂപ മാത്രമായിരുന്നു 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം. എന്നാല്‍, 2015-16 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഇത് 80,5 കോടി രൂപയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനിയുടെ അസ്വാഭാവികമായ വളര്‍ച്ചയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് കോണ്ഡഗ്രസും ആംആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു.
രജിസ്ട്രാര്‍ ഒഫ് കമ്പനീസിന്റെ രേഖകളില്‍ കാര്‍ഷികോല്പന്നങ്ങളുടെ മൊത്തവ്യാപാര കമ്പനിയാണ് ടെംപിള്‍ എന്റര്‍പ്രൈസസ്. രാജേഷ് ഖാണ്ഡ് വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി രൂപയുടെ വായ്പ ലഭിച്ചു.
ഇത് അനധികൃതമായി ലഭിച്ച വായ്പയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വായ്പ ലഭിച്ച വര്‍ഷമാണ് കമ്പനിക്ക് അസാധാരണ വളര്‍ച്ചയുണ്ടായത്. രാജ്യസഭാ എംപിയും റിലയന്‍സ് ഇന്റസ്ട്രീസ് സീനിയര്‍ എക്‌സിക്യൂട്ടീവുമായ പരിമാള്‍ നാഥ് വാനിയുടെ ബന്ധുവാണ് രാജേഷ് റാണ്ഡ് വാല.
ഏഴു കോടി മാത്രം വരുമാനമുള്ളപ്പോഴാണ് രാജേഷ് റാണ്ഡ് വാലയുടെ ധനകാര്യ സ്ഥാപനം 15.78 കോടി രൂപയുടെ വായ്പ നല്‍കിയത്. ജയ് ഷായുമായി ബന്ധമുള്ള കമ്പനികള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലഭിച്ച വായ്പകളെക്കുറിച്ചും ദ് വെയ് റിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ആരോപണങ്ങള്‍ ബിജെപിയും ജയ് ഷായും നിഷേധിച്ചു. ദ് വെയ്‌റിനെതിരെ 100 കോടി രൂപ നഷ്ടപരിഹാം ആവശ്യപ്പെട്ട് മാനനഷ്ടക്കേസും ഫയല്‍ ചെയ്തു.
Tags: Congress, BJP, AmitShah, JayShah, Politics, India

COMMENTS