അമേരിക്കയുടെ ശക്തമായൊരു മുന്നേറ്റം ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് സിംഗ് നിഷ്ഫലമാക്കുന്നു ന്യൂഡല്‍ഹി: രാജ്യം ആതിഥ്യമരുളുന്ന അണ്ടര...
അമേരിക്കയുടെ ശക്തമായൊരു മുന്നേറ്റം ഇന്ത്യന്‍
ഗോള്‍കീപ്പര്‍ ധീരജ് സിംഗ് നിഷ്ഫലമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യം ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ അമേരിക്ക തകര്‍ത്തു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ പെനാല്‍റ്റി വഴി 29ാം മിനിറ്റില്‍ ജോഷ് സെരഗെന്റ് നേടിയ ഗോളിന് അമേരിക്ക മുന്നിലെത്തി. ബോക്സില്‍ ജിതേന്ദ്ര സിംഗിന്റെ ഫൗളാണ് ആ ഗോളിനു വഴി തുറന്നുകൊടുത്തത്.
രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ കോര്‍ണറില്‍നിന്നുള്ള ക്രിസ് ഡര്‍ക്കിന്റെ ഗോള്ശ്രമത്തിനു പിന്നില്‍ കാഴ്ചക്കാരനായി ഗോളി ധീരജ് സിംഗ് നിന്നപ്പോള്‍ അമേരിക്കയുടെ ലീഡ് ഉയര്‍ന്നു.
ഡല്‍ഹിയില്‍ ഇന്ത്യന്‍ ടീമന്റെ കളി കാണുന്ന
പ്രധാനമന്ത്രി നരേന്ദ്ര മോഡി
തുടര്‍ന്ന് 33 മിനിറ്റിനുശേഷം ഇന്ത്യയുടെ സുരേഷ് സിംഗിന്റെ ഗോള്‍ ശ്രമം തടഞ്ഞ് അമേരിക്ക നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഗോളില്‍ കലാശിച്ചു. ആന്‍ഡ്രൂ കാര്‍ലെട്ടോന്‍ ഗോളിയെ നിസ്സഹായനാക്കി നിറുത്തി ഗോള്‍വല കുലുക്കുകയായിരുന്നു.
മുംബയില്‍ മറ്റൊരു മത്സരത്തില്‍ മാലിയെ രണ്ടിനെതിരെ മൂന്നുകള്ക്ക് പരാഗ്വേ തോല്‍പ്പിച്ചു.
അന്റോണിയോ ഗല്ല്യാനോ, ലിനാര്‍ഡോ സാഞ്ചസ് എന്നിവര്‍ ആദ്യ പകുതിയില്‍ പരാഗ്വയ്ക്കായി ഗോള്‍ നേടി. ഹാജി ദ്രാമെ, ലസ്സാനാ എന്ഡ്യാ എന്നിവര്‍ മാലിക്കായി ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ രണ്ടു ടീമുകളും സമനില പാലിച്ചു. 55ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അലന് റോഡ്രിഗസ് പരാഗ്വയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.
തുര്‍ക്കിയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ മത്സരം ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് ഘാന തോല്പിച്ചു.
ഈ ലോക കപ്പിലെ ആദ്യ ഗോള്‍ നവി മുംബയ് ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ തുര്‍ക്കിയുടെ അഹമ്മദ് കുടുക്കുവിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
COMMENTS