പലകാര്യങ്ങളിലും വളരേയേറെ വ്യത്യസ്തയാണ് നടി പാര്‍വതി തിരുവോത്ത്. ദീപാവലി ദിനത്തിലുണ്ടായ അനുഭവമാണ് പാര്‍വതി പങ്കുവയ്ക്കുന്നത്. കൊച്ചി പനമ...
പലകാര്യങ്ങളിലും വളരേയേറെ വ്യത്യസ്തയാണ് നടി പാര്‍വതി തിരുവോത്ത്. ദീപാവലി ദിനത്തിലുണ്ടായ അനുഭവമാണ് പാര്‍വതി പങ്കുവയ്ക്കുന്നത്.
കൊച്ചി പനമ്പള്ളി നഗറിലൂടെ തന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്നു പാര്‍വതി. പെട്ടെന്ന് റോഡിലേക്കു വീണുകിടന്ന ഒരു കേബിള്‍ കാറിന്റെ റിയര്‍ വ്യൂ മിററില്‍ കുടുങ്ങി. മിറര്‍ മൊത്തത്തില്‍ ഇളകിമാറുകയും ചെയ്തു.
ഒരു നിമിഷം പകച്ചുപോയ പാര്‍വതി അതുണ്ടാക്കുന്ന അപകടത്തെ കുറിച്ച് പെട്ടെന്ന് ബോധവതിയായി. രാത്രിയില്‍ മറ്റു വാഹനങ്ങള്‍ക്ക് കേബിള്‍ അപകടക്കെണിയാകുമെന്നു മനസ്സിലാക്കിയ താരം റോഡില്‍ ഇറങ്ങി നിന്ന് മറ്റു വാഹനങ്ങള്‍ക്ക് മുന്നറിയിപ്പു നല്കി.
അപകടഭീഷണിയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരം ഉടന്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ചെയ്തു. ബന്ധപ്പെട്ടവരെത്തി പിന്നീട് കേബിള്‍ നീക്കം ചെയ്തു.
Tags: Actress, Parvathy, Malayalam, Kochi, Mollywood

COMMENTS