തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പിനു ശുപാര്‍ശ നല്‍കി. ഡിജിപി ലോക്‌നാഥ് ബഹ്‌റ...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പിനു ശുപാര്‍ശ നല്‍കി. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
ദിലീപിന് ജാമ്യം കിട്ടിയത് പൊലീസിനു തിരിച്ചടിയായോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ജാമ്യ വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. കുറ്റപത്രം നല്‍കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നതിനിടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക കോടതി സ്ഥാപിച്ച് അതിവേഗം വിചാരണ നടത്താനാണ് പൊലീസിന്റെ നീക്കം.
ദിലീപിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷകള്‍ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

COMMENTS