കൊല്ലം: അഞ്ചലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ ഊരുവിലക്കി. ദുര്‍നടത്തക്കാരാണെന്ന്...
കൊല്ലം: അഞ്ചലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ ഊരുവിലക്കി. ദുര്‍നടത്തക്കാരാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ നടപടി. അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ചു കൊന്നത്.
ഏഴു വയസ്സുകാരിയുടെ ദാരുണമരണത്തില്‍ വന്‍പ്രതിഷേധമാണ് കുടുംബാംഗങ്ങള്ക്കെതിരെയുള്ളത്. കുട്ടിയുടെ മരണശേഷം വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ചില പ്രതികരണങ്ങളാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. രാജേഷിന്റെ ക്രിമിനല്‍ പശ്ചാത്തലം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
വീട്ടിനു സമീപം കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. വീട്ടില്‍ നിന്ന് അകലെയുള്ള അച്ഛന്റെ വീട്ടിലാണ് സംസ്കരിച്ചത്.
അതിനിടെ മകളുടെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയാല്‍ കൊല്ലുമെന്ന് നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കുളത്തൂപ്പുഴയിലെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്.
Tags: Anchal, Rape, ChildAbuse, Crime, Police

COMMENTS