കൊല്ലം: കൊല്ലം അഞ്ചലില്‍ കാണാതായ ഏഴു വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊല...
കൊല്ലം: കൊല്ലം അഞ്ചലില്‍ കാണാതായ ഏഴു വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. അഞ്ചലിനു സമീപം ഏരൂര്‍ സ്വദേശിയായ രണ്ടാം ക്ലാസുകാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ കുട്ടിയുടെ മുത്തശ്ശിയോടൊപ്പം ട്യൂഷനു പോയതാണ് പെണ്‍കുട്ടി. പോകുന്ന വഴിയില്‍ ഇളയച്ഛന് രാജേഷിനെ കണ്ടു. രാജേഷിനൊപ്പം ബൈക്കില്‍ കുട്ടിയെ മുത്തശ്ശി ട്യൂഷന് അയച്ചു.
ട്യൂഷനു ശേഷം മടങ്ങി വരേണ്ട സമയമായിട്ടും കുട്ടിയെത്തിയില്ല. മാത്രമല്ല, രാജേിനെയും കാണാതായി. അയാളെ മൊബൈല്‍ ഫോണും ഓഫായിരുന്നു.
കുട്ടിയ്ക്കു വേണ്ടി വ്യാപകമായി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. കുട്ടിയുടെ അമ്മ ഏരൂര്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും അന്വേഷണം നടത്തി.
അതിനിടെ ഏരൂരില്‍ നിന്ന് പതിനെട്ടു കിലോമീറ്റര്‍ അകലെ കുളത്തൂപ്പുഴ ആര്.പി.എല്‍. എസ്റ്റേറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം.
പൊലീസ് വനത്തില്‍ നിന്നാണ് രാജേഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മയുടെ അനിയത്തിയുടെ രണ്ടാം ഭര്‍ത്താവാണ് രാജേഷ്.

COMMENTS