ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവ...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
ഗൗരിയുടെ കൊലപാതത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും കേരളത്തിനും കര്‍ണ്ണാടകത്തിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
ഗൗരിയുടെ ജീവനു ഭീഷണിയുണ്ടായിരുന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടതായും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
ഒട്ടേറെ ബിജെപി നേതാക്കള്‍ ഗൗരിയുടെ വധത്തെ അപലപിച്ചിട്ടുണ്ട്. എന്നിട്ടും ബിജെപി നേതാക്കള്‍ സംഭവത്തോട് മുഖം തിരിച്ചുനില്ക്കുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്.
കേസില്‍ അന്വേഷണം തുടങ്ങുന്നതിനു മുമ്പ് കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നു പറഞ്ഞ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.
മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി പരിശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. എന്നാല്‍, അവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടതായും കേന്ദ്രമന്ത്രി ആരോപിച്ചു.
Tags: GauriLankesh, RaviSankarPrasad, Minister, India, Murder, Assassination

COMMENTS