കൊച്ചി: ദിലീപ് നായകനായ 'രാമലീല' എന്ന ചിത്രം ഈ മാസം 28ന് തീയറ്ററിൽ എത്തുമെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം അറിയിച്ചു. പലവട്ടം...
കൊച്ചി: ദിലീപ് നായകനായ 'രാമലീല' എന്ന ചിത്രം ഈ മാസം 28ന് തീയറ്ററിൽ എത്തുമെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം അറിയിച്ചു.
പലവട്ടം മാറ്റിവച്ച ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. താൻ ജയിൽ മോചിതനായ ശേഷം ചിത്രം റിലീസ് ചെയ്താൽ മതിയായ നിലപാടിലായിരുന്നു ദിലീപ്. എന്നാൽ, ഇനി ദിലീപിനെ കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് ടോമിച്ചൻ മുളകുപ്പാടം:
പ്രയാഗ മാർട്ടിനാണ് നായിക. നവാഗതനായ അരുൺ ഗോപിയാണ് സംവിധായകൻ. രാഷ്ട്രീയക്കാരന്റെ വേഷമാണ് ദിലീപ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.
ദിലീപിനെ കരുതി തന്റെ ചിത്രമായ രാമലീല കാണാതിരിക്കരുതെന്നും ചിത്രത്തിന്റെ കലാമൂല്യം മാത്രം പരിഗണിച്ച് എല്ലാവരും തീയറ്ററില്‍ പോകണമെന്നും സംവിധായകന് അരുണ്‍ ഗോപി നേരത്തേ അഭ്യർത്ഥിച്ചിരുന്നു..
ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 149 പേരുടെ അദ്ധ്വാനവും നിര്‍മാതാവിന്റെ അവസ്ഥയും എല്ലാവരും പരിഗണിക്കണമെന്നും അരുണ്‍ ഗോപി അഭ്യര്‍ത്ഥിക്കുന്നു.
ചിത്രത്തിന്റെ ഒരു വാണിജ്യ ഘടകം മാത്രമാണ് ദിലീപെന്നും ആ ഒറ്റക്കാരണം കൊണ്ട് ആരും ചിത്രം കാണാതിരിക്കരുതെന്നും അദ്ദേഹം പറയുന്നു.
Keywords: Dileep , Ramaleela, Arun Gopi, producer, Pulimurukan, producer , Tomichan Mulakupadam

COMMENTS