കൊച്ചി: നടി കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശന രജിസ്റ്റര്‍ നശിച്ചു. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത...
കൊച്ചി: നടി കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശന രജിസ്റ്റര്‍ നശിച്ചു. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി കാവ്യയുടെ കൊച്ചിയിലെ വില്ലയില്‍ എത്തിയിരുന്നെന്നു മൊഴി നല്‍കിയിരുന്നു. വില്ലയിലെ രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നതായി സുനിയുടെ മൊഴിയിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സന്ദര്‍ശന രജിസ്റ്റര്‍ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. നടി ആക്രമിക്കപ്പെട്ടതിനു മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്.
രജിസ്റ്റര്‍ മനപ്പൂര്‍വ്വം നശിപ്പിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കാവ്യയെ തനിക്കു നേരത്തെ അറിയാമായിരുന്നെന്നും കേസുമായി ബന്ധമുള്ള മാഡം കാവ്യാ മാധവനാണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.
കാവ്യയെയും സുനിയെയും ബന്ധിപ്പിക്കുന്ന തെളിവുകള്‍ക്കായാണ് പൊലീസ് കാവ്യാമാധവന്റെ വില്ലയിലെത്തിയത്.
Tags: PulsarSuni, KavyaMadhavan, Police, Actress, Molestation, Dileep

COMMENTS