ബംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ഘാതകനെന്നു സംശയിക്കുന്ന ആന്ധ്ര സ്വദേശി ഹൈദരാബാദിൽ പിടിയിലായി. ഇയാളെ ബംഗളൂരുവിൽ എത്തിക്കാനായി അ...
ബംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ഘാതകനെന്നു സംശയിക്കുന്ന ആന്ധ്ര സ്വദേശി ഹൈദരാബാദിൽ പിടിയിലായി. ഇയാളെ ബംഗളൂരുവിൽ എത്തിക്കാനായി അന്വേഷക സംഘം അവിടേക്കു തിരിച്ചു.
കൊല നടന്ന ദിവസം ഗൗരിയുടെ ഓഫീസ് മുതൽ വീടുവരെ പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അഞ്ഞൂറോളം പേരിൽ നിന്നാണ് അന്വേഷക സംഘം ഇയാളിലേക്ക് എത്തിയത്.
നാട്ടിലേക്കു പോയ ഇയാളെ ആന്ധ്ര പൊലീസാണ് പിടികൂടിയത്. കേസന്വേഷണത്തിൽ ഇതൊരു വലിയ വഴിത്തിരിവാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

COMMENTS