തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുൻപ്, എം.എം ഹസ്സനെ മാറ്റി പുതിയ കെ പി സി സി അദ്ധ്യക്ഷനെ നിയോഗിക്കാൻ കോൺഗ്രസ് പാർട്ടിയിലെ എ, ഐ ...
ഇന്നലെ രാത്രിയിൽ ഗ്രൂപ്പു നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നുണ്ട്. നാളെ യു ഡി എഫും ചേരും.
ഈ മാസം 20 നകം ബ്ലോക്ക് തലത്തിലെ കെ പി സി സി ഭാരവാഹികളെ തീരുമാനിക്കും. ഈ മാസാവസാനം കെ പി സി സി പ്രസിഡൻറിനെ തീരുമാനിക്കും.
ഇതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉടൻ കൂടിക്കാഴ്ച നടത്തും. രമേശിനെതിരേ എ വിഭാഗം ഒളിയമ്പുകൾ എയ്യുകയും കെ.മുരളീധരൻ അത് ഏറ്റു പിടിക്കുകയും ചെയ്തതും ഈ ലക്ഷ്യം വച്ചു തന്നെയാണ്.
രമേശിന്റെ നേതൃത്വം വളരെ ദയനീയമാണെന്നു സ്ഥാപിക്കാനും അതുവഴി മേൽക്കൈ നേടാനുള്ള ശ്രമത്തിലാണ് എ വിഭാഗം.
COMMENTS