തിരുവനന്തപുരം: പട്ടാപ്പകല്‍ യുവാവിനെ ഗുണ്ടകള്‍ നടുറോഡിലിട്ടു മര്‍ദ്ദിച്ചു. ചിറയിന്‍കീഴ് മുടപുരത്താണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍്‌ക്ക...
തിരുവനന്തപുരം: പട്ടാപ്പകല്‍ യുവാവിനെ ഗുണ്ടകള്‍ നടുറോഡിലിട്ടു മര്‍ദ്ദിച്ചു. ചിറയിന്‍കീഴ് മുടപുരത്താണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍്‌ക്കെയാണ് ഗുണ്ടകളുടെ വിളയാട്ടം.
മുടപുരം സ്വദേശി സുധീറിനെയാണ് തല്ലിച്ചതച്ചത്. ഈ മാസം 13നാണ് സംഭവം നടന്നത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അക്രമികള്‍ സുധീറും സുഹൃത്തും വരുന്നത് കാത്തുനില്‍ക്കുന്നത് കാണാം. പിന്നാലെ സുഹൃത്തിനൊടൊപ്പം ബൈക്കിലെത്തിയ സുധീറുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടായി.
ബൈക്ക് മുന്നിലേക്കു നിര്‍ത്തിയ ശേഷം സുധീര്‍ ബൈക്കില്‍ നിന്നിറങ്ങി പ്രതികളുടെ അടുത്തേക്കു ചെന്നു. ഇതിനിടയില്‍ പ്രതികളിലൊരാള്‍ സുധീറിനെ മര്‍ദ്ദിച്ചു.
തടയാനെത്തിയ നാട്ടുകാരെ കൂടെയുള്ളയാള്‍ ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ ആക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലും സുധീറിനെ തല്ലുന്നുണ്ട്. പിന്നീട് അക്രമികള്‍ ബൈക്കില്‍ കയറിപ്പോയി.
്പ്രതികളെ തിരിച്ചറിഞ്ഞതായി തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Tags: Police, Crime

COMMENTS