തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരുന്ന കുട്ടിക്കു എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കു വീഴ്ച പറ്റിയിട്ടി...
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരുന്ന കുട്ടിക്കു എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കു വീഴ്ച പറ്റിയിട്ടില്ലെന്ന് വിദഗ്ദ്ധ സമിതി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ആര്‍സിസിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയത്.
രക്തസാമ്പിളുകളുടെ ആധുനിക പരിശോധനയ്ക്കുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ലെന്നും ഇതു വീഴ്ചയാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുട്ടിക്കു രക്തം നല്‍കിയത്. ഇക്കാര്യത്തില്‍ സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു.
രക്താര്‍ബുദത്തെ തുടര്‍ന്ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്കാണ് എച്ച്ഐവി ബാധയുണ്ടായത്.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിരുന്നു. ജീവന്ക്കാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടിരുന്നു.
Tags: RCC, Treatment, Kerala, Government, Health

COMMENTS