കൊച്ചി: കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ഏതുവിധത്തിലും പുറത്തുകടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ട...
കൊച്ചി: കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ഏതുവിധത്തിലും പുറത്തുകടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്കി. താരത്തിന്റെ അഞ്ചാം ജാമ്യാപേക്ഷ ഇന്നുച്ചതിരിഞ്ഞ് 1.45ന് കോടതി പരിഗണിക്കും.
ഇന്നലെ അങ്കമാലി മജിസ്ട്രേട്ട് കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ തിരക്കിട്ടു സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ മിക്കവാറും വിചാരണത്തടവുകാരനായി ദിലീപിന് അകത്തു കിടക്കേണ്ടി വരും. പിന്നെ വിചാരണ കഴിയാതെ പുറത്തിറങ്ങാനാവില്ല. ഇതു മുന്നില്‍ക്കണ്ടാണ് തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
COMMENTS