എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒറ്റക്കെട്ട...
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പ്രശംസിച്ചത് വിവാദമായിരുന്നു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ഡല്‍ഹി കേരള ഹൗസില്‍ പിണറായി കണ്ണന്താനത്തിനു വിരുന്നും നല്‍കിയിരുന്നു.
എന്നാല്‍, കണ്ണന്താനത്തിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. പ്രശംസിക്കാനുള്ള ഗുണമൊന്നും കണ്ണന്താനത്തിന് ഇല്ലെന്നായിരുന്നു വിഎസ് പറഞ്ഞത്. ഇനി മുതല്‍ പാര്‍ട്ടി സഹയാത്രികരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്നും വിഎസ് പറഞ്ഞു.

COMMENTS