വാഷിംഗ്ടണ്‍: ചിനാബ്, ഝലം നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാന്‍ പാകിസ്ഥാന്റെ എതിര്‍പ്പ് തള്ളി ഇന്ത്യക്കു ലോകബാങ്ക് അനുമതി നല്കി...
വാഷിംഗ്ടണ്‍: ചിനാബ്, ഝലം നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാന്‍ പാകിസ്ഥാന്റെ എതിര്‍പ്പ് തള്ളി ഇന്ത്യക്കു ലോകബാങ്ക് അനുമതി നല്കി.
ഇന്ത്യയും പാകിസ്ഥാനും നദീജല കരാറുമായി ബന്ധപ്പെട്ടു നടത്തിയ സെക്രട്ടറി തല ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ലോക ബാങ്കിന്റെ തീരുമാനം.
ഝലം നദിയുടെ കൈവഴിയായ കിഷന്‍ഗംഗയില്‍ 330 മെഗാവാട്ടിന്റെയും ചിനാബിന്റെ കൈവഴിയായ റാറ്റിലില്‍ 850 മെഗാവാട്ടിന്റെയും ജലവൈദ്യുത പദ്ധതിക്കാണ് ലോക ബാങ്ക് അനുമതി നല്‍കിയത്.
പദ്ധതിയുടെ നിര്‍മാണം തര്‍ക്കത്തിലായതോടെ പാകിസ്ഥാന്‍ ലോകബാങ്കിനെ സമീപിക്കുകയായിരുന്നു.
സിന്ധു നദീജല കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഇരു പദ്ധതികളുടെയും നിര്‍മാണമെന്ന് ഇന്ത്യ ഉറപ്പുകൊടുത്തിട്ടുണ്ട്.
സിന്ധു നദീജല വിനിയോഗ കരാറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഈയാഴ്ച ചര്‍ച്ച നടത്തുമെന്നും പരസ്പര സഹകരണത്തോടെ ആയിരിക്കും ചര്‍ച്ചയെന്നും ലോക ബാങ്ക് അറിയിച്ചു.
ഇതേസമയം, ഇന്ത്യയ്ക്ക് അനുകൂലമായ വിധി അംഗീകരിക്കാനാവില്ലെന്നു പാകിസ്ഥാന്‍ പറഞ്ഞു. ഇതിനെതിരേ, സാദ്ധ്യമായ എല്ലാ വഴികളും ഉപയോഗിച്ചു പോരാടുമെന്ന് പാക് വിദേശകാര്യ വക്താവ് പറഞ്ഞു.
World Bank sanctions India to overcome hydroelectric projects in Chinab and Jhelum rivers. The World Bank decision came after discussions with the Secretary to India and Pakistan regarding the river agreement.
The World Bank sanctioned 330 MW of hydroelectric power at Kishanganga and 850 MW hydroelectric project at Radal, a chain of mineral water in Kishanganga.
As the construction of the project became disputed, Pakistan approached the World Bank.
India has assured us that the two projects will be based on the terms of the Indus Valley Treaty.
Keywords: World Bank, sanction, India , hydroelectric power projects, Chinab , Jhelum, Kishanganga , Radal, Indus Valley Treaty, Pakistani Foreign Ministry
COMMENTS