ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിലുള്‍പ്പെട്ട ജിജു ജ...
ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിലുള്‍പ്പെട്ട ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസ യോഗ്യമല്ല. പട്യാല കോടതി വെറുതെ വിട്ട ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ മാറ്റി നിര്‍ത്തിയത് ശരിയായ നടപടിയില്ലെന്നും കോടതി പറഞ്ഞു
ഒത്തുകളി വിവാദത്തില്‍ കുരുക്കിയാണ് ശ്രീശാന്തിന് ബിസിസിഐ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പൊലീസാണ് ശ്രീശാന്തിനെ ഒത്തുകളിയില്‍ കുറ്റക്കാരനായി പറഞ്ഞിരുന്നത്. പക്ഷേ, പിന്നീട് പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസി ഐ വിലക്കു നീക്കാന്‍ തയ്യാറായില്ല. ഇതിനെതിരേയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
2013 മേയില്‍ അറസ്റ്റു ചെയ്യപ്പെട്ട ശ്രീശാന്ത് ജയിലിലുമായിരുന്നു. വധിയില്‍ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നുവെന്നും കേരള ടീമിലെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.
2013 ഐപിഎല്‍ സീസണില്‍ വാതുവയ്പ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലാത്തതാണെന്നു കണ്ട് കോടതി കുറ്റവിമുക്തരാക്കി. എന്നിട്ടും ബിസിസി ഐ വിലക്കു തുടരുകയായിരുന്നു.
ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റ് നേടി. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പത്ത് ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി ഏഴു വിക്കറ്റും നേടിയിട്ടുണ്ട്.
2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2007ലെ ട്വന്റി20 ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.
The BCCI's decision to ban Sreesanth's life has been lifted by the Kerala High Court.
The BCCI has banned Sreesanth for spot-fixing. Sreesanth was found guilty in the spot-fixing case. But later the court of Patiala found him innocent. But the BCCI refused to lift the ban. Sreesanth had approached the High Court.
Sreesanth, who was arrested in May 2013, is also in jail. Sreesanth said that his first goal is to join the Kerala team as he is happy and thanking God.
Keywords: Sreesanth, life, BCCI, Kerala High Court, spot-fixing , God
COMMENTS