കൊച്ചി: ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയിട്ടും ബിസിസിഐ തന്നെ കളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി മലയാളി താരം ശ്രീശാന്ത് വീണ്ടു...
കൊച്ചി: ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയിട്ടും ബിസിസിഐ തന്നെ കളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി മലയാളി താരം ശ്രീശാന്ത് വീണ്ടും കോടതിയെ സമീപിച്ചു.
തനിക്ക് സ്‌കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് എന്‍ഒസി വേണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിക്കും.
ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ട് ബിസിസിഐ പ്രതികരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്‌കോട്ടിഷ് ലീഗ് അടുത്ത മാസം ഒമ്പതിനാണ് അവസാനിക്കുന്നത്. എന്‍ഒസി അതിമുമ്പ് നല്‍കണമെന്ന് ശ്രീശാന്ത് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Cricketer Sreesanth has approached the court challenging the BCCI's decision not to allow him to play cricket.
Sreesanth had approached the High Court for getting permission to play in the Scottish league. Sreesanth's plea will be considered Monday.
Keywords: Sreesanth , Scottish league, BCCI, cricket, High Court, demand, NOC
COMMENTS