ദുബായ് : ഷാര്‍ജയിലെ അല്‍ഖുലായയില്‍ പാര്‍ക്കിംഗ് സ്ഥലത്ത് നിറുത്തിയിട്ടിരുന്ന കാറില്‍ പ്രവാസി മലയാളി പെരുമ്പാവൂര്‍ സ്വദേശി ഡിക്‌സണ്‍ (...
ദുബായ് : ഷാര്‍ജയിലെ അല്‍ഖുലായയില്‍ പാര്‍ക്കിംഗ് സ്ഥലത്ത് നിറുത്തിയിട്ടിരുന്ന കാറില്‍ പ്രവാസി മലയാളി പെരുമ്പാവൂര്‍ സ്വദേശി ഡിക്‌സണ്‍ (35) ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ഡിക്‌സന്റെ കുടുംബം അയര്‍ലന്റിലാണ്. അവിടെ കുടുംബത്തെ കണ്ട ശേഷം ഈ ഞായറാഴ്ചയാണ് ഡിക്‌സന്‍ ഷാര്‍ജയിലെത്തിയത്. ജോലി രാജിവച്ച് കുംടുംബത്തിനൊപ്പം അയര്‍ലന്‍ഡിലേക്കു പോകാനാണ് എത്തിയത്. പിന്നീട് കാണാതായി.
ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണിലെ കമ്പനിയില്‍ ഒന്‍പതു വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഡിക്‌സന്റെ ഭാര്യയ്ക്ക് അയര്‍ലന്റില്‍ ജോലി കിട്ടിയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹവും അവിടേക്കു പോകാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച കാണാതായ ഡിക്‌സനെ ബുധനാഴ്ച വൈകുന്നേരം വരെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് ഷാര്‍ജ ലേഡീസ് ക്ലബിന് സമീപത്ത് ഡിക്‌സന്റെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്.
മൃതദേഹം അല്‍ കുവൈത്തി ആശുപത്രി മോര്‍ച്ചറിയിലാണ്. നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.
മരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംശയമുള്ള ചിലരെ ഇതിനകം തന്നെ ചോദ്യംചെയ്തിട്ടുണ്ട്.
Dixon, a resident of Perumbavoor, was found dead in a car parked in Al Khulaia, Sharjah.
The body was found on Wednesday night. Dickson's family is in Ireland. Dixon arrived in Sharjah on Sunday after seeing the family.
He planned to resign job and move to Ireland with family. Dixon's wife got job in Ireland. Soon he decided to go there.
Dickens's car was later parked near the Sharjah Ladies Club. The body is in Al Kuwati hospital mortuary. After the legal proceedings, the body will be released to their relatives.
The police launched a detailed investigation into the death. Some have already been questioned.
Keywords: Malayalee, Sharjah, Dixon, resident , Perumbavoor, Al Khulaia, Sharjah, Wednesday , night, Ireland, family, freezon, job, Sharjah Ladies Club, Al Qaeda hospital, mortuary, Sharjah Police
COMMENTS