കോഴിക്കോട്: മുക്കം കാരശ്ശേരി സര്‍ക്കാര്‍പറമ്പിലെ ഖുവ്വത്തുല്‍ മദ്രസയില്‍ വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. കഴിഞ്ഞ...
കോഴിക്കോട്: മുക്കം കാരശ്ശേരി സര്‍ക്കാര്‍പറമ്പിലെ ഖുവ്വത്തുല്‍ മദ്രസയില്‍ വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത് കൊല്ലം സ്വദേശി റാഷിദ് എന്നയാളാണെന്നു പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റാഷിദ് എന്ന പേരില്‍ ഒരാള്‍ മദ്രസയില്‍ എത്തിയത്. ദസറില്‍ പഠിക്കണം എന്ന ആവശ്യവുമായാണ് എത്തിയത്.
എന്നാല്‍, രക്ഷിതാക്കളില്ലാതെ പ്രവേശിപ്പിക്കാനാവില്ലെന്ന് മദ്രസ കമ്മിറ്റി അറിയിച്ചു. രാത്രിയായതിനാല്‍ അന്നേ ദിവസം മദ്രസയില്‍ തങ്ങാന്‍ അയാളെ അനുവദിക്കുകയും ചെയ്തു.
രാത്രിയില്‍ മറ്റു കുട്ടികളോടൊപ്പമാണ് ഇയാള്‍ കിടന്നുറങ്ങിയത്. പിറ്റേ ദിവസം ഉച്ചയ്ക്ക് അയാള്‍ മദ്രസയില്‍ നിന്നു പോകുകയും ചെയ്തു.
പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി മദ്രസ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല.
വീട്ടിലെത്തിയ കുട്ടിക്കു മൂത്രമൊഴിക്കാനും ടോയ്ലറ്റില് പോകാനും പ്രയാസം അനുഭവപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
രക്ഷിതാക്കളുടെ പരാതി പ്രകാരം മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags: UnnaturalSex, Crime, Kozhikkode, Police, Case

COMMENTS