തിരുവനന്തപുരം: ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് നേതാക്കളുടെ ഫോണ്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്ത...
തിരുവനന്തപുരം: ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് നേതാക്കളുടെ ഫോണ്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തുന്നു. രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയ വിവരങ്ങള്‍ മറ്റു ചില നേതാക്കള്‍ക്കു ചോര്‍ന്നു കിട്ടിയതാണ് വിവരം പുറത്താവാന്‍ കാരണം.
മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതൃത്വം രണ്ടു തട്ടിലാണിപ്പോള്‍. ചിലര്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്.
എതിര്‍പക്ഷം ഇതിനു വിരുദ്ധമായ കാര്യങ്ങള്‍ രഹസ്യമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ തുടങ്ങി. കേരളത്തിലെ പ്രശ്‌നങ്ങളെപ്പറ്റി വ്യക്തമായ ചിത്രം ലഭിക്കുന്നതിനു വേണ്ടിയാണ് ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയത്.
ബിജെപി നേതാക്കള്‍ സ്ഥിരമായി ബന്ധപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ചോര്‍ത്തിയ വിവരങ്ങള്‍ ചില നേതാക്കള്‍ക്കു കിട്ടിയതാണ് വിവരം പുറത്തുവരാന്‍ കാരണം.
Tags: Kerala, BJP, Politics, Phoncalls, Leaders

COMMENTS