കൊച്ചി: സ്വാശ്രയ വിഷയത്തില്‍ ലളിതമായി പരിഹരിക്കേണ്ട പ്രശ്നം സങ്കീര്‍ണമാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെയും മാനേജുമെന്റുകളെയും ഹൈക്കോടതി ...
കൊച്ചി: സ്വാശ്രയ വിഷയത്തില്‍ ലളിതമായി പരിഹരിക്കേണ്ട പ്രശ്നം സങ്കീര്‍ണമാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെയും മാനേജുമെന്റുകളെയും ഹൈക്കോടതി അതിനിശിതമായി വിമര്‍ശിച്ചു.
ഫീസ് പ്രശ്നം ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. കുട്ടികളുടെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല. കൂടുതല്‍ ഫീസ് എന്‍ആര്‍ഐ സീറ്റില്‍ വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ല, കോടതി പറഞ്ഞു.
ഫീസ് ഘടനയില്‍ വ്യക്തത ഇനിയും കൈവന്നിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. സ്വകാര്യ കോളജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
സ്വാശ്രയ ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും ഹാജരാക്കാണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിശദമായി വാദം കേള്‍ക്കുന്നതിനായി കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റി. ഇതു സംബന്ധിച്ച കൃത്യമായ നിലപാട് അപ്പോള്‍ അറിയിക്കണമെന്നും ഹൈക്കോടതി കോടതി നിര്‍ദ്ദേശിച്ചു.
COMMENTS