ജയ്പൂര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 18കാരിയെ സഹപാഠി വീട്ടില്‍ കയറി കഴുത്തറുത്തു കൊന്നു. ബുധനാഴ്ച രാജസ്ഥാനിലെ ബന്‍വാരയിലാണ് സംഭവ...
ജയ്പൂര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 18കാരിയെ സഹപാഠി വീട്ടില്‍ കയറി കഴുത്തറുത്തു കൊന്നു.
ബുധനാഴ്ച രാജസ്ഥാനിലെ ബന്‍വാരയിലാണ് സംഭവം. ജഗദീഷ് ബന്‍ജാര എന്ന 18 കാരനാണ് പ്രതി.
പ്രതി ജഗദീഷ് ബന്‍ജാര പൊലീസ് കസ്റ്റഡിയില്‍
കൂടെ പഠിക്കുന്ന വൈശാലിയോട് ഇയാള്‍ കുറച്ചുനാളായി പ്രണയാഭ്യര്‍ത്ഥന നടത്തുന്നുണ്ട്. പക്ഷേ, വൈശാലി വഴങ്ങിയിരുന്നില്ല.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ വൈശാലിയുടെ വീട്ടിലെത്തുകയായിരുന്നു. ജഗദീഷ് ബന്‍ജാര എത്തുമ്പോള്‍ വൈശാലി ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുകയായിരുന്നു. വീട്ടുവേലക്കാരി നിയയും ഒപ്പമുണ്ടായിരുന്നു.
വൈശാലിയുടെ അച്ഛന്‍ പിങ്കേശ് ശര്‍മ നിലവിളിയോടെ
ഇതിനിടെ, വൈശാലിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കി പുറത്തേയ്ക്കു വലിച്ചു. ഇതില്‍ കഴുത്ത് ഏതാണ്ട് പകുതിയോളം അറ്റുപോയി. അധികം വൈകും മുന്‍പു തന്നെ വൈശാലി പിടഞ്ഞു മരിക്കുകയും ചെയ്തു.
രക്തം വീട്ടിനു മുന്നില്‍ തളം കെട്ടിക്കിടക്കുന്നു
ജഗദീഷ് നിരന്തരം ശല്യപ്പെടുത്തുന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കിയിരിക്കുകയായിരുന്നു കുടുംബം.
ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ജഗദീഷ് അടുത്തുള്ള കോളനിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്ന് ഇയാളെ പിന്നീട് പൊലീസ് പിടികൂടി.
A 18-year-old girl was stabbed to death by her classmate. The incident took place at Banswara in Rajasthan on Wednesday. The accused, Jagadish Banjara, was an 18-year-old man.
He has been in love with Vaishali for some time. But the Vaishali did not yoke.
Jagadeesh, who reached home, took a knife in his hand and stabbed her to death.
Keywords: classmate, Banwara, Rajasthan, Wednesday , Jagadish Banjara, Vaishali , stabbed, Pankesh Sharma
COMMENTS