കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നു പിടികൂടി. 55 കിലോ എഫഡ്രിനാണ് വിമാനത്താവളത്തിന്റെ എയര്‍ ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നു പിടികൂടി. 55 കിലോ എഫഡ്രിനാണ് വിമാനത്താവളത്തിന്റെ എയര്‍ കാര്‍ഗോ വിഭാഗം പിടികൂടിയത്.
ലഹരിമരുന്നു കടത്താന്‍ ശ്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ്.
നട്ടെല്ലിന് അനസ്ത്യേഷ്യ നല്കുമ്പോള് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനു ഉപയോഗിക്കുന്ന മരുന്നാണ് എഫഡ്രിന്‍. ലഹരിമരുന്നായും ഇതു വ്യാപകമായി ഉപയോഗിച്ചുവരുന്നു.
പുലര്‍ച്ചെയുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലാലംപൂരിലേക്കു ലഹരിമരുന്നു കടത്താനായിരുന്നു ശ്രമം.
ബഹാദൂര്‍ എക്സ്പോര്‍ട്സ് കമ്പനിയുടെ കാര്‍ഗോയില്‍ ലഹരിമരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ലഹരിമരുന്നു പിടികൂടിയത്.
ലഹരിമരുന്ന് വലിയ സഞ്ചികളുടെ പിടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഡിആര്‍ഐ കേസെടുത്തു.
Tags: Nedumbassery, Kochi, Drug, Ephdrine, Crime

COMMENTS