മലപ്പുറം: ഒരേ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു നിറത്തിലുള്ള യൂണിഫോം. പഠിക്കുന്നവര്‍ക്ക് വെള്ള യൂണിഫോമും പഠനത്തില്‍ പിന്ന...
മലപ്പുറം: ഒരേ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു നിറത്തിലുള്ള യൂണിഫോം. പഠിക്കുന്നവര്‍ക്ക് വെള്ള യൂണിഫോമും പഠനത്തില്‍ പിന്നോക്ക നില്‍ക്കുന്നവര്‍ക്ക് ചുവന്ന യൂണിഫോമും. സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു തരം യൂണിഫോം നല്‍കി വേര്‍തിരിച്ചത്.
പ്രീസ്‌കൂള്‍ മുതല്‍ പത്താം തരം വരെ 700 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഇവരില്‍ 33 കുട്ടികള്‍ക്കു മാത്രമാണ് വെളുത്ത യൂണിഫോമുള്ളത്. വെളുത്ത യൂണിഫോമുള്ള കുട്ടികള്‍ എല്ലാ ദിവസവും ഓഫീസിലെത്തി ഒപ്പിടുകയും വേണം.
മാലിയില്‍ അധ്യാപകനായിരുന്നയാള്‍ പുതിയ പ്രിന്‍സിപ്പലായി ചുമതലയേറ്റ ശേഷമാണ് യൂണിഫോമില്‍ മാറ്റം കൊണ്ടുവന്നത്. വെളുത്ത യൂണിഫോമിടാന്‍ കുട്ടികള്‍ മത്സരിച്ചു പഠിക്കുമെന്നാണ് നടപടിയെ ന്യായീകരിച്ചുകൊണ്ട് പ്രിന്‍സിപ്പാള്‍ പറയുന്നത്.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു,

COMMENTS