ധോണിയുടെ പേരിനടിയില്‍ വര വീണു കഴിഞ്ഞുവെന്നും ഇനി കരുത്തു തെളിയിച്ച് തിരിച്ചെത്തേണ്ടത് മുന്‍ ക്യാപ്ടന്റെ ജോലിയാണെന്നും പ്രസാദ് അഭിനന...
ധോണിയുടെ പേരിനടിയില്‍ വര വീണു കഴിഞ്ഞുവെന്നും ഇനി കരുത്തു തെളിയിച്ച് തിരിച്ചെത്തേണ്ടത് മുന്‍ ക്യാപ്ടന്റെ ജോലിയാണെന്നും പ്രസാദ്
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംഎസ് ധോണിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി സൂചന. ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദാണ് ഇതുസംബന്ധിച്ച് അവ്യക്തമായ ചില സൂചനകള്‍ നല്കിയത്.ഇപ്പോള്‍ ടീം പ്രാധാന്യം കൊടുക്കുന്നത് 2019ലെ ലോക കപ്പിനാണെന്നും അതിലേക്കുള്ള ടീമിനെ തയ്യാറാക്കാനുള്ള പ്രക്രിയ ആരംഭിച്ചുവെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ പ്രസാദ് പറഞ്ഞു.
ധോണി മികച്ച കളിക്കാരനാണ്. അദ്ദേഹത്തിനു സമീപ നാളുകളില്‍ തിളങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ടീമില്‍ സ്ഥാനം ഉറപ്പായിരിക്കുമെന്നും പ്രസാദ് പറയുന്നു.
എം.എസ്.കെ. പ്രസാദ്
ഏകദിന ടീമില്‍ നിന്ന് ഏതാണ്ട് പുറത്തായ നിലയിലാണ് യുവരാജ് സിംഗ്. അദ്ദേഹത്തിന്റെ വഴിയിലേക്കാണ് ധോണിയും പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് പ്രസാദ് പറയാതെ പറയുന്നത്.ധോണിയുടെ പേരിനടിയില്‍ വര വീണു കഴിഞ്ഞുവെന്നും ഇനി കരുത്തു തെളിയിച്ച് തിരിച്ചെത്തേണ്ടത് മുന്‍ ക്യാപ്ടന്റെ ജോലിയാണെന്നും പ്രസാദ് സമ്മതിച്ചു.
പക്ഷേ, ധോണിക്ക് ചില ഉപദേശങ്ങളും പ്രസാദ് കൊടുക്കുന്നുണ്ട്. മുപ്പത്താറാം വയസ്സില്‍ എത്തി നില്ക്കുന്ന ധോണിക്കു കണ്ടു പഠിക്കാവുന്ന ഒരാളാണ് ടെന്നിസ് ഇതിഹാസം ആന്ദ്രെ അഗാസിയെന്ന് പ്രസാദ് പറയുന്നു.
30 വയസ്സുമുതലാണ് കളിക്കളം അഗാസി അടക്കിവാഴാന്‍ തുടങ്ങിയത്. അതിനു മുന്‍പ് രണ്ടോ മുന്നോ ഗ്രാന്‍ഡ് സ്ലാമുകള്‍ മാത്രമാണ് അഗാസിയുടെ പേരിലുള്ളത്. പിന്നെ 36 വയസ്സ് വരെ കളിച്ച അഗാസി നിരവധി ഗ്രാന്‍ഡ് സ്ലാമുകള്‍ വാരിക്കൂട്ടിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു. പക്ഷേ, അടുത്ത ലോകകപ്പില്‍ ധോണിക്ക് 38 വയസ്സാവുമെന്നും പ്രസാദ് പറഞ്ഞു.
Indian cricketer Mahendra Singh Dhoni's days are gone, Chief selector MSK Prasad had given some vague signs in this regard.
Prasad, the former wicket-keeper, said the selectors are now contemplating on a process of preparing the team for 2019 world cup.
Dhoni is the best player. He is not able to shine in nearby times. Prasad, however, said that if he does well, he will be in the team.
Yuvraj Singh has been dropped from the ODI squad. Prasad is saying that Dhoni is going for his way.
Keywords: Dhoni, World Cup, chief selector MK Prasad, wicket-keeper, 2019 World Cup, Yuvraj Singh, thirty-six years
COMMENTS