ന്യൂഡല്‍ഹി: സമാധാന ചര്‍ച്ചക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചതില്‍ സിപിഎം കേന്ദ്ര നേതൃത്വത്ത...
ന്യൂഡല്‍ഹി: സമാധാന ചര്‍ച്ചക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പിണറായിയുടെ രോക്ഷപ്രകടനം അനാവശ്യമായിരുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കടക്കു പുറത്ത് എന്നുപറഞ്ഞതാണ് വിവാദമായത്.
മുഖ്യമന്ത്രിയുടെ പെരുമാറ്റം ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വന്‍പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുഖ്യമന്ത്രി ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന തോന്നല്‍ ഉണ്ടായതിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത് കേന്ദ്ര നേതൃത്വമാണ്.
ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയതിനെയും കേന്ദ്ര നേതൃത്വം അംഗീകരിക്കുന്നില്ല. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Tags: Kerala, CPM, Politics, PinarayiVijayan, Governor, BJP, RSS

COMMENTS