തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മനോജിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന...
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മനോജിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന സൂചനയുമായി മാതാപിതാക്കള്‍.
ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി മനോജ് തങ്ങളോട് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, അതിന്റെ അപകടങ്ങളെക്കുറിച്ച് തങ്ങള്‍ക്കു ധാരണയില്ലായിരുന്നെന്ന് അവര്‍ പറയുന്നു.
ബ്ലൂവെയില്‍ കളിക്കാന്‍ തുടങ്ങിയെന്നു കരുതുന്ന സമയത്ത് വലിയ മാറ്റമാണ് മനോജിന് ഉണ്ടായതെന്ന് മാതാപിതാക്കള്‍ പറയുന്നു.
വീട്ടുകാരുമായി അകന്നു. ഒറ്റയ്ക്കു സഞ്ചരിക്കാന്‍ തുടങ്ങി. ഒറ്റയ്ക്കു കടല്‍ കാണാന്‍ പോയി. സാധാരണ കൂട്ടുകാരോടൊ മാതാപിതാക്കളോടൊ ഒപ്പം മാത്രമേ മനോജ് പുറത്തുപോകുമായിരുന്നുള്ളൂ.
വീട്ടുകാരോട് പറയാതെ തനിച്ച് മനോജ് കോട്ടയം വരെ പോയി. നീന്തല്‍ അറിയില്ലായിരുന്നിട്ടും പുഴയില്‍ ചാടി. രാത്രികളില്‍ ഒറ്റയ്ക്കു സെമിത്തേരിയില്‍ പോയിരുന്നു. ചെയ്യുന്നതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
ജൂലൈ 26 നാണ് മനോജ് ആത്മഹത്യ ചെയ്തത്. ഫോണില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ ലിങ്കുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ലിങ്കുകള്‍ ഡീലിറ്റ് ചെയ്‌തെന്നാണ് സംശയിക്കുന്നത്.
എന്നാല്‍, മനോജിന്റെ മരണം ബ്ലൂവെയില്‍ ഗെയിം മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ ഇക്കാര്യം തീര്‍ച്ചപ്പെടുത്താന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.
Tags: BlueWhaleGame, Suicide, Kerala, Student, Police

COMMENTS