തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളോട് രാജകുടുംബം സഹകരിക്കില്ലെന...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളോട് രാജകുടുംബം സഹകരിക്കില്ലെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷമി ബായി.
ബി നിലവറ തുറക്കരുതെന്ന നിലപാടില്‍ തന്നെയാണ് രാജകുടുംബമെന്നും അവര്‍ പറഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം മുഖ്യമന്ത്രി പിണറായി വിജയനുമായും രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടു മുന്‍പാണ് ഗൗരിലക്ഷമി ബായി നിലപാട് വ്യക്തമാക്കിയത്.
ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനാണ് എത്തിയതെന്ന് ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍, ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് സമവായം ഉണ്ടാക്കാനാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശ്രമം.
ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നിലപാട്. ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിനാല്‍ തുറക്കരുതെന്ന നിലപാടെന്നഉം രാജകുടുംബം പറയുന്നു.
COMMENTS