കൊടും ഭീകരന്‍ അബു ജുദാനയെ സേന വകവരുത്തിയ സമര്‍ത്ഥമായ നീക്കം ഇങ്ങനെ

അഭിനന്ദ് ന്യൂഡല്‍ഹി: അതിസമര്‍ത്ഥമായ നീക്കത്തിലൂടെ സുരക്ഷാ ഏജന്‍സികള്‍  ലഷ്‌കറെ തയ്ബ ഭീകര സംഘടനയുടെ ജമ്മു കശ്മീരിലെ സ്വയം പ്രഖ്യാപിത ...




അഭിനന്ദ്

ന്യൂഡല്‍ഹി: അതിസമര്‍ത്ഥമായ നീക്കത്തിലൂടെ സുരക്ഷാ ഏജന്‍സികള്‍  ലഷ്‌കറെ തയ്ബ ഭീകര സംഘടനയുടെ ജമ്മു കശ്മീരിലെ സ്വയം പ്രഖ്യാപിത കമാന്‍ഡറും പാകിസ്ഥാനിയുമായ അബു ദുജാനയെ വകവരുത്തിയത്.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ വീട്ടിലായിരുന്നു ദുജാന ഉണ്ടായിരുന്നത്. ഭാര്യയെ കാണാനായി പാകിസ്ഥാനില്‍ നിന്ന് ഒളിച്ചെത്തിയതാണ് ദുജാന. ഇയാള്‍ക്കൊപ്പം
മറ്റൊരു ലഷ്‌കര്‍ ഭീകരന്‍ ആരിഫ് ലിലാഹാരിയും കൊല്ലപ്പെട്ടു.

പുല്‍വാമയിലെ ഹക്രിപോറ ഗ്രാമത്തിലെ വീട്ടിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം കിട്ടിയതിനെ തുടര്‍ന്ന് ജമ്മ കശ്മീര്‍ പൊലീസ് സേനാംഗങ്ങള്‍ സിവില്‍ വേഷത്തില്‍ വെളുപ്പിന് ഇവിടെയെത്തി. രണ്ടു മണിക്കൂറോളം ഇവിടെ കാത്തുനിന്ന ഇവര്‍ ഭീകരന്‍ അകത്തുണ്ടെന്ന് ഉറപ്പുവരുത്തുകയും കൂടുതല്‍ ഭടന്മാരെ വിളിച്ചുവരുത്തുകയുമായിരുന്നു.

സിആര്‍പിഎഫിന്റെ 182,183 ബറ്റാലിയന്‍ അംഗങ്ങളും 55 രാഷ്ട്രീയ റൈഫിള്‍സ് ഭടന്മാരും എത്തി സംയുക്തമായി തിരച്ചിലാരംഭിച്ചു. ഇതോടെ, ഭീകരരെ രക്ഷപ്പെടുത്തുന്നതിനായി, എതാനും ഗ്രാമീണര്‍ സംഘടിച്ചെത്തുകയും അവര്‍ ഭടന്മാര്‍ക്കു നേരേ കല്ലെറിയുകയും ചെയ്തു. ഭീകരര്‍ പണം കൊടുത്തെത്തിച്ച നാട്ടുകാരെയും ഭീകരരെയും ഒരേ സമയം നേരിട്ടുകൊണ്ടു തന്നെ സേന തിരച്ചില്‍ ആരംഭിച്ചു. ഇതോടെ ഭീകരര്‍ വെടിയുതിര്‍ക്കാനാരംഭിച്ചു.

ഒടുവില്‍ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ പുറത്തെത്തിച്ച് വീട് സ്‌ഫോടനത്തിന് ഇരയാക്കിക്കൊണ്ടാണ് ഭീകരരെ സേന വകവരുത്തിയത്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കൊല്ലപ്പെട്ടത് ദുജാനയാണെന്ന് ഉറപ്പുവരുത്തിയതായി പൊലീസ് അറിയിച്ചു.

നേരത്തേ അഞ്ചു തവണ ദുജാന സുരക്ഷാ ഏജന്‍സികളുടെ വലയിലായിരുന്നുവെങ്കിലും പണം കൊടുത്തെത്തിക്കുന്ന നാട്ടുകാരെ മറയാക്കി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ്. ഇക്കുറി പക്ഷേ, ദുജാനയുടെ കണക്കുകൂട്ടല്‍ സേന തെറ്റിക്കുകയായിരുന്നു.

ഭീകരരെ ഒന്നൊഴിയാതെ വകവരുത്തുക എന്ന ലക്ഷ്യത്തിലാണ് ജമ്മു കശ്മീര്‍ പൊലീസും സേനയും. നേരത്തേ പൊലീസ് പലപ്പോഴും ഭീകരരെ സഹായിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തങ്ങളെയും ഭീകരര്‍ വെറുതേ വിടാത്തതില്‍ പൊലീസ് ആശങ്കാകുലരാണ്. അതിനാല്‍ തന്നെ ഭീകരരെ വകവരുത്തുന്നതിന് പൊലീസ് മുന്നില്‍ നില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ജൂലായ് വരെ 102 ഭീകരരെയാണ് സേനയും പൊലീസും ചേര്‍ന്നു വകവരുത്തിയത്.





Lashkar-e-Taiba terrorist outfit so called commander Abu Dhujani has been killed by security forces in Jammu and Kashmir.

Dujana was in a house in Pulwama district of Jammu and Kashmir. Dujana was hiding from Pakistan to meet his wife. With him Another LeT commander Arif Lilahari was also killed. They were killed in a house in Hrichopora village in Pulwama.

The CRRF's 182,183 battalion members and 55 rashtriya rifles fighters and  Jammu and Kashmir police came up jointly for the operation.

Keywords: Lashkar-e-Taiba, terrorist outfit, Abu Dhujana, security forces, Jammu and Kashmir, Pulwama district , Jammu and Kashmir,  Pakistan, wife, Arif Lilahari , CRRF,  rashtriya rifles 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,278,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5012,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10937,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: കൊടും ഭീകരന്‍ അബു ജുദാനയെ സേന വകവരുത്തിയ സമര്‍ത്ഥമായ നീക്കം ഇങ്ങനെ
കൊടും ഭീകരന്‍ അബു ജുദാനയെ സേന വകവരുത്തിയ സമര്‍ത്ഥമായ നീക്കം ഇങ്ങനെ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4y7lGnW8k3yJL4jWcXy5qfCwA_kF8flVjuOTnOrndEMj-BzL8j1xVRrcGaLOiCxxlW-A9s4dVeSrZll0ddMdpG104FYRPluPExzFXEvI522JS0px8fjouonxJMuYthlG10jLke2FDXIBd/s640/abu-dujana.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4y7lGnW8k3yJL4jWcXy5qfCwA_kF8flVjuOTnOrndEMj-BzL8j1xVRrcGaLOiCxxlW-A9s4dVeSrZll0ddMdpG104FYRPluPExzFXEvI522JS0px8fjouonxJMuYthlG10jLke2FDXIBd/s72-c/abu-dujana.jpg
www.vyganews.com
https://www.vyganews.com/2017/08/army-killed-terroris-abu-judana.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/army-killed-terroris-abu-judana.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy