നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാട്ടിയെന്ന വാര്‍ത്ത കേസ് അട്ടിമറിക്കാനെന്ന് പുതിയ റിപ്പോര്‍ട്ട്

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു ദൃശ്യം പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. കോളേജിലെ വിദ്യാര്‍ത...




പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു ദൃശ്യം പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഫൊറന്‍സിക് വിഭാഗം മേധാവി തുടങ്ങിയവരില്‍ നിന്നെല്ലാം മൊഴിയെടുത്തിരുന്നു

സ്വന്തം ലേഖകന്‍

കൊച്ചി: നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അദ്ധ്യാപകന്‍ പ്രദര്‍ശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഫൊറന്‍സിക് വിദഗ്ദ്ധനുമാണെന്നു പുതിയ റിപ്പോര്‍ട്ട്.

മലയാള മനോരയമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന എഡിജിപിയെ ആ സ്ഥാനത്തുനിന്നു മാറ്റിനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വാര്‍ത്ത സൃഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എഡിജിപിയുടെ അടുത്ത ബന്ധും കഴിഞ്ഞ വര്‍ഷം വരെ ഈ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് ബോധപൂര്‍വം കൊടുത്തതാണെന്നാണ് പറയപ്പെടുന്നത്.

ഫൊറന്‍സിക് വിദഗ്ദ്ധരുടെ സംഘടനയായ കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു ദൃശ്യം പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഫൊറന്‍സിക് വിഭാഗം മേധാവി തുടങ്ങിയവരില്‍ നിന്നെല്ലാം മൊഴിയെടുത്തിരുന്നു.

പീഡനദൃശ്യങ്ങള്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് കൊടുത്തത് കേരളകൗമുദി ദിനപത്രമാണ് . ലേഖകന്‍ എംഎം സുബൈറിന്റെ ബൈലൈനിലായിരുന്നു വാര്‍ത്ത.

ഇതോടെ രണ്ടു വിഷയങ്ങളാണ് ഉയര്‍ന്നത്. നടിയെ പീഡിപ്പിക്കുന്നിതിനിടെ പകര്‍ത്തിയ രംഗങ്ങള്‍ പുറത്തുപോയിരിക്കുന്നു. ഇങ്ങനെയെങ്കില്‍ ഇത് ഏതു നിമിഷവും ഇന്റര്‍നെറ്റില്‍ വരാന്‍ സാദ്ധ്യതയുണ്ട്. രണ്ട് ഈ രംഗങ്ങള്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചുവെങ്കില്‍ അതിന്റെ സാംഗത്യമെന്ത്. പഠനപദ്ധതിയുടെ ഭാഗമായാണ് ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട് പറഞ്ഞിരുന്നത്.

പ്രകൃതിവിരുദ്ധ പീഡനവും അതില്‍ ഇരയ്ക്കു സംഭവിക്കാവുന്ന ക്ഷതങ്ങളുമാണ് അദ്ധ്യാപകന്‍ പഠിപ്പിച്ചത്. ഇതിന്റെ ഭാഗമായി രണ്ടു ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും രണ്ടും ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന്റേതായിരുന്നു എന്നും കേരള കൗമുദി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ അമ്പരന്നിരുന്നു. ചിലര്‍ ഇക്കാര്യം വീട്ടിലും സുഹൃത്തുക്കളോടും പറഞ്ഞു. അവിടെനിന്നാണ് വിവരം പുറത്തറിഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

നടി ആക്രമിക്കുന്ന ദൃശ്യങ്ങളല്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നുവെങ്കിലും കണ്ട കുട്ടികള്‍ എല്ലാം കൃത്യമായി വിവരിച്ചതോടെ അതു നടിയെ പീഡിപ്പിച്ച രംഗങ്ങള്‍ തന്നെയെന്ന് ഉറപ്പായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഫോറന്‍സിക് ക്‌ളാസുകളില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണിക്കേണ്ട കാര്യമില്ലെന്നും ടെക്സ്റ്റ് ബുക്കുകളിലുള്ള രംഗങ്ങളാണ് കാണിക്കുക പതിവെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Keywords: Actress Molesting Case, Crime, Medical Students, Police





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4830,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10573,Kochi.,2,Latest News,3,lifestyle,210,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1408,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,353,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാട്ടിയെന്ന വാര്‍ത്ത കേസ് അട്ടിമറിക്കാനെന്ന് പുതിയ റിപ്പോര്‍ട്ട്
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാട്ടിയെന്ന വാര്‍ത്ത കേസ് അട്ടിമറിക്കാനെന്ന് പുതിയ റിപ്പോര്‍ട്ട്
https://3.bp.blogspot.com/-U_KXu1J2C5w/WYE8vL-i_yI/AAAAAAAAEeU/dk0JUcpp3Oodw_d6VrcL0GqzBDUjk4m_gCLcBGAs/s640/mdeical%2Bstudents.jpg
https://3.bp.blogspot.com/-U_KXu1J2C5w/WYE8vL-i_yI/AAAAAAAAEeU/dk0JUcpp3Oodw_d6VrcL0GqzBDUjk4m_gCLcBGAs/s72-c/mdeical%2Bstudents.jpg
www.vyganews.com
https://www.vyganews.com/2017/08/actress-molesting-case-new-twist.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/actress-molesting-case-new-twist.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy