ആന്റ്വിഗ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പതിനൊന്നു റണ്ണിനു തോറ്റു. ആതിഥേയരുടെ ആദ്യ ജയമാണിത്. ബൗളിംഗ് പിച്ചില്‍ വിന്...
ആന്റ്വിഗ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പതിനൊന്നു റണ്ണിനു തോറ്റു.
ആതിഥേയരുടെ ആദ്യ ജയമാണിത്. ബൗളിംഗ് പിച്ചില്‍ വിന്‍ഡീസിനെ 189ല്‍ ഒതുക്കിയ ഇന്ത്യ, അനായാസ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങിയത്. അമിത ആത്മവിശ്വാസം വിനയായി.
10 റണ്‍സ് നേടിയപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും വിന്‍ഡീസിനായി.
ആതിഥേയര്‍ക്കായി എവിന്‍ ലെവിസ് (35), കെയ്ല്‍ ഹോപ് (35), ഷായി ഹോപ് (25), റോസ്റ്റണ്‍ ചെയ്സ് (24) എന്നിവര്‍ കടുപ്പമുള്ള പിച്ചില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് സ്വന്തമാക്കിയ കുല്‍ദീപ് യാദവുമാണ് ഇന്ത്യയെ ചെറിയ സ്കോറിനു മുന്നിലെത്തിച്ചത്.
യുവരാജ് സിംഗ്, ആര്. അശ്വിന്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവരെ ഇറക്കിയാണ് ഇന്ത്യ കളിച്ചത്. ആതിഥേയര്‍ മിഗ്വെല്‍ കമ്മിന്‍സിനു വിശ്രമം അനുവദിച്ച് പകരം അല്‍സാരി ജോസഫിനെ ഉള്‍പ്പെടുത്തി.
COMMENTS