താരാരാധന എന്ന പ്രയോഗം എല്ലാ അര്‍ത്ഥത്തിലും സാര്‍ത്ഥകമായത് ഒരേ ഒരു നടന്റെ കാര്യത്തിലാണ്. സര്‍വദമന്‍ ബാനര്‍ജി. മറന്നുപോയോ ആളെ. കൃഷ്ണ പരമ്പ...
താരാരാധന എന്ന പ്രയോഗം എല്ലാ അര്‍ത്ഥത്തിലും സാര്‍ത്ഥകമായത് ഒരേ ഒരു നടന്റെ കാര്യത്തിലാണ്. സര്‍വദമന്‍ ബാനര്‍ജി. മറന്നുപോയോ ആളെ. കൃഷ്ണ പരമ്പരയിലെ ശ്രീകൃഷ്ണന്.
ഇന്ത്യക്കാര്‍ നിലവിളക്കു കത്തിച്ചുവച്ച് ഇരുന്നു കണ്ട പരമ്പര. മഹാഭാരതത്തോളം വന്നില്ലെങ്കിലും രാമാനന്ദ് സാഗറിന്റെ ശ്രീകൃഷ്ണ പരമ്പരയിലെ കൃഷ്ണന്റെ മുഖം ഇന്നും അത് ആസ്വദിച്ചവരുടെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല.
മഹാഭാരതത്തിലെ കൃഷ്ണന് നിതീഷ് ഭരദ്വാജിനെപ്പോലെ തന്നെ ജനത്തിനു പ്രിയപ്പെട്ടവനായിരുന്നു കൃഷ്ണ പരമ്പരയിലെ കൃഷ്ണനും.
1993 ല്‍ ആയിരുന്നു പരമ്പര ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. അന്ന് പരമ്പരയിലെ കൃഷ്ണനായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. നിറഞ്ഞ ചിരിയോടെ കൗരവ സദസ്സിലേക്കും പാണ്ഡവരുടെ മുന്നിലേക്കുമെത്തുന്ന കൃഷ്ണനെ ആരും മറന്നിട്ടില്ല.
പക്ഷേ, ആ കൃഷ്ണന് ഇപ്പോള്‍ ഋഷികേശില്‍ ഒതുങ്ങി ജീവിക്കുകയാണ്. അധികമാരും തിരിച്ചറിയാതിരിക്കാനാണ് സര്‍വദമന്‍ ബാനര്‍ജി ഇഷ്ടപ്പെടുന്നത്. കാരണം എന്നെ അത്രയേറെ രാജ്യം ആരാധിച്ചിരുന്നു. ചിലര്‍ ഭഗവാനായി തന്നെ കണ്ടു. അതുകൊണ്ടു തന്നെ ഒതുങ്ങി ജീവിക്കാനാണ് ഇപ്പോള്‍ ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു.
ഋഷികേശില്‍ ധ്യാനം പഠിപ്പിക്കലാണ് പ്രധാന ജോലി. കൂടാതെ പാന്ക് എന്ന എന്‍.ജി.ഒയുമായും സഹകരിക്കുന്നു. ചേരികളിലെ കുട്ടികളെ പഠിപ്പിക്കുകയാണ് ഈ സംഘടനയുടെ മുഖ്യ ദൗത്യം. ഉത്തരാഖണ്ഡിലെ നിര്‍ദ്ധന വനിതകളെ സ്വയം തൊഴില്‍ കണ്ടെത്താന്‍ പരിശീലിപ്പിക്കുന്ന ഒരു പ്രസ്ഥാനവും അദ്ദേഹം മുന്‍കൈയെടുത്തു നടത്തുന്നു.
Keywords: Sarvadaman Banerjee, Mahabharata, Krishna, Ramanand Sagar , Nitish Bharadwaj , Doordarshan, Kaurava, Rishikesh, PANG, an NGO, Uttarakhand
COMMENTS