തൊട്ടു മുകളിലെ ചിത്രത്തില്‍ കാണുന്ന വനിതയായിരിക്കും മിക്കവാറും അടുത്ത ദിവസങ്ങളില്‍ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി അവരോധിതയാവുക. ബീഹാ...
തൊട്ടു മുകളിലെ ചിത്രത്തില്‍ കാണുന്ന വനിതയായിരിക്കും മിക്കവാറും അടുത്ത ദിവസങ്ങളില്‍ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി അവരോധിതയാവുക.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമൊക്കെയായിരുന്ന ലാലു പ്രസാദ് യാദവിന്റെ മകളാണ് കക്ഷി. പേര് രോഹിണി ആചാര്യ.
പണ്ട് ജയിലിലായപ്പോള്‍ ഭാര്യ റാബറി ദേവിയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തി നാടു ഭരിച്ചതുപോലൊരു തന്ത്രമാണ് ലാലു ഇപ്പോള്‍ പയറ്റുന്നത്.
ലാലുവിന്റെ മകന് തേജസ്വി യാദവാണ് ബീഹാറിലെ ഉപമുഖ്യമന്ത്രി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുടുങ്ങിയ തേജസ്വയോടു സ്വത്തു വെളിപ്പെടുത്തുകയോ രാജിവയ്ക്കുകയോ ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചിട്ട് ദിവസങ്ങളായി.
തേജസ്വി രണ്ടും ചെയ്യാത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനുമാണ്. ഇതോടെ, സംസ്ഥാനത്തെ ജനതാദള്‍-ആര്‍ജെഡി മുന്നണി സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയിലാണ്.
പ്രശ്നപരിഹാരത്തിന് ലാലു കുറച്ചു സമയം കൂടി നിതീഷിനോടു ചോദിച്ചിരിക്കുകയാണ്. മകനു കസേര ഒഴിയേണ്ടിവന്നാല്‍, കുടുംബത്തിന് അധികാരം നഷ്ടമാകാതിരിക്കാന്‍ രോഹിണിയെ ഉപമുഖ്യമന്ത്രിയാക്കാനാണ് ലാലു ആലോചിക്കുന്നത്.
ഭര്‍ത്താവും മക്കളുമൊത്ത് സിംഗപ്പൂരിലാണ് രോഹിണി താമസം. ലാലുവിന്റെ ഒന്‍പതു മക്കളില്‍ രണ്ടാമത്തവളാണ്. ഡോക്ടറാണെങ്കിലും രോഹിണി ആരെയും ചികിത്സിക്കാനുള്ള ധൈര്യം ഇതുവരെ കാട്ടിയിട്ടില്ല. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവുമൊത്ത് സിംഗപ്പൂരില്‍ കഴിയുകയാണ് രോഹിണി.
2002 ല്‍ സമരേഷ് സിംഗിനെ വിവാഹം കഴിച്ച് രോഹിണി സിംഗപ്പൂരിലേക്കു പോവുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്, അയാന്ന സിംഗ്, ആദിത്യ സിങ്, അരി ഹംങ് സിംഗ്.
രോഹിണിയുടെ വിവാഹം പണ്ട് വലിയ വാര്‍ത്തയായിരുന്നു. മാരുതി, മഹീന്ദ്ര ഷോറൂമുകളില്‍ നിന്നുള്ള നമ്പര്‍ പ്ളേറ്റില്ലാത്ത കാറുകള്‍ ഇറക്കി അതിലായിരുന്നു വധുവിന്റെ ആള്‍ക്കാരെ വിവാഹസ്ഥലത്തേയ്ക്കു കൊണ്ടുപോയത്. അന്ന് ആ വിവാഹം പട്നയില്‍ ചാനലുകള്‍ ലൈവ് ചെയ്തിരുന്നു.
അടുത്തിടെ പട്നയിലെ ജിവി മാളില്‍ രോഹിണി ഈ മാളില്‍ വന്‍തുക കൊടുത്ത് 983 ചതുരശ്ര അടി സ്ഥലം വാങ്ങിയത് അഴിമതിപ്പണം കൊണ്ടായിരുന്നുവെന്ന് ആരോപണം വന്നിരുന്നു.
Keywords: Bihar, Deputy Chief Minister, chief minister of Bihar, Lalu Prasad Yadav, Union Railway Minister, Lalu Yadav, Tejasvi Yadav, Janata Dal-RJD
COMMENTS